കല്‍പ്പറ്റ മഹാത്മ ഗ്രന്ഥശാലയുടെ കുട്ടിപുസ്തകം പരിപാടി ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി. കെ. സുധീര്‍ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് അനുദാസ്. ടി. ടി അധ്യക്ഷയായിരുന്നു.
.പരിപാടിക്ക് വൈത്തിരി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, കെ. പ്രവീണ്‍കുമാര്‍, മുട്ടില്‍ ഗ്രാമപഞ്ചായത്ത് അംഗം ബീനമാത്യു,മാലതി ടീച്ചര്‍, കല്ലുപാടി ഗവ :എല്‍. പി. സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ സുരേന്ദ്രന്‍, വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി സി. എം. സുമേഷ്, പി. ജെ. ആന്റണി ,ദേവിക എന്നിവര്‍ സംസാരിച്ചു.ഉദ്ഘാന പരിപാടിയില്‍ കുട്ടികളുമായി അനുഭവങ്ങള്‍ പങ്കുവെച്ചു കൊണ്ട് വൈഷ്ണപ്രിയ സംസാരിച്ചു.