ശുചിത്വ പദവി വയനാട് ജില്ലാതലത്തില്‍ രണ്ടാം സ്ഥാനം ലഭിച്ച വൈത്തിരി ഗ്രാമപഞ്ചായത്തിലെ പ്രസിഡന്റ് വി.ഉഷാകുമാരിയെയും സെക്രട്ടറി ഇന്ദിരയെയും മറ്റു അംഗങ്ങളെയും വൈത്തിരി വികസന കൂട്ടായ്മയുടെ അനുമോദനം സംഘടിപ്പിച്ചു. മെമന്റോ കൈമാറുകയും ചെയ്തു.
കൂടാതെ ടൗണില്‍ അടിയന്തിരമായി ഇടപെടേണ്ട കാര്യങ്ങള്‍ ചൂണ്ടി കാണിച്ച് കൊണ്ട് നിവേദനവും കൈമാറി. കൂട്ടായ്മയുടെ ചെയര്‍പേഴ്‌സണ്‍ സതീഷ് കുമാര്‍ മറ്റു അംഗങ്ങളായ വിജേഷ് എം വി, അസീസ് പി.കെ, അഭിലാഷ് സെബാസ്റ്റ്യന്‍, ഷൈന്‍ പരമേശ്വരന്‍, അബ്ദുള്‍ സലാം എന്നിവര്‍ പങ്കെടുത്തു