ഡ്രോണുകൾ ഉപയോഗിച്ച് പാർസൽ സർവീസ് നടത്താൻ സൗദി പോസ്റ്റ് ഒരുങ്ങുന്നു
പാർസലുകൾ എത്തിക്കുന്നതിനായി ഡ്രോണുകളുടെ സഹായം തേടാൻ സൗദി പോസ്റ്റിനു പദ്ധതിയുണ്ടെന്ന് ലീഗൽ ആൻ്റ് ഇൻ്റർനാഷണൽ അഫയേഴ്സ് ഡെപ്യൂട്ടി ഹെഡ് അബ്ദുൽ അസീസ് അൽ ഫൗസാൻ അറിയിച്ചു.
സുരക്ഷിതമായ ഒരു സാഹചര്യം ഡ്രോണുകൾ ഉപയോഗിച്ച് പാർസൽ സർവീസുകൾ നടത്തുന്നതിനായി സൗദിയിൽ ആവശ്യ മുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഒരു പ്രത്യേക കോഡുമായി ഏത് വ്യക്തി പോയാലും പാർസലുകൾ കൈപ്പറ്റാൻ സാധിക്കുന്ന തരത്തിൽ നിലവിൽ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.ഡ്രോൺ പദ്ധതി വിജയിക്കുകയാണെങ്കിൽ അത് സൗദി പോസ്റ്റിൻ്റെ ചരിത്രത്തിൽ തന്നെ വലിയ ഒരു നേട്ടമായിത്തീരുമെന്നതിൽ സംശയമില്ല.