റിയാദിൽ എ ടി എം മെഷീൻ കവർച്ച ചെയ്ത ആറ് പ്രതികൾക്ക് 64 വർഷം ജയിൽ ശിക്ഷ
റിയാദിൽ എ ടി എം മെഷീൻ കവർച്ച നടത്തിയ അഞ്ച് വിദേശികളും ഒരു സ്വദേശിയും അടങ്ങുന്ന സംഘത്തിനു ക്രിമിനൽ കോർട്ട് ആകെ 64 വർഷം തടവ് ശിക്ഷ വിധിച്ചു.
പ്രതികളായ വിദേശികൾകളെ ശിക്ഷാ കാലാവധിക്ക് ശേഷം നാടു കടത്താനും സൗദിയിലേക്ക് ആജീവാനന്ത വിലക്കേർപ്പെടുത്താനും വിധിയിൽ പറയുന്നുണ്ട്. സംഘത്തിൽ മറ്റു 5 പേർ കൂടിയുണ്ട്. ഇവർ വിദേശത്താണുള്ളത്.ഈ വർഷം ഫെബ്രുവരി 20 നായിരുന്നു പ്രതികൾ അൽ ജസീറ ഏരിയയിൽ എ ടി എം കവർച്ച നടത്തിയതെന്ന് പബ്ളിക് പ്രൊസിക്യൂഷൻ വ്യക്തമാക്കി.
എ ടി എം കവർച്ചക്ക് പുറമെ പണം വെളുപ്പിക്കൽ കേസിലും ഇവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. ഇവരിൽ നിന്ന് 7 ലക്ഷം റിയാൽ കണ്ടെടുത്തിട്ടുണ്ട്.എ ടി എം ൽ നിന്ന് മോഷ്ടിച്ച പണത്തിൻ്റെ മൂല്യമായ 14 ലക്ഷം റിയാൽ തിരികെ നൽകണമെന്നും കോടതി വിധിച്ചു.
സംഘത്തിലുള്ള സൗദിക്ക് പുറത്തുള്ള മറ്റു 5 പ്രതികളെ കൂടി സൗദിയിലെത്തിക്കുന്നതിനായി ഇൻ്റർപോളിൻ്റെ സഹായം തേടാനാണു പബ്ളിക് പ്രോസിക്യൂഷൻ്റെ തീരുമാനം.