ജില്ലയില്‍ 187 പേര്‍ക്ക് കൂടി കോവിഡ്;

0

ജില്ലയില്‍ 187 പേര്‍ക്ക് കൂടി കോവിഡ്;
179 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെ രോഗബാധ
130 പേര്‍ രോഗമുക്തി നേടി

ജില്ലയില്‍ ഇന്ന് 187 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 130 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ 6 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 2 പേര്‍ വിദേശത്ത് നിന്നും എത്തിയതാണ്. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 179 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരാളുടെ ഉറവിടം വ്യക്തമല്ല.ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 4832 ആയി. 3695 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 25 പേര്‍ മരണപ്പെട്ടു. നിലവില്‍ 1112 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 276 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 31 പേര്‍ ഇതര ജില്ലകളില്‍ ചികിത്സയിലാണ്.

Leave A Reply

Your email address will not be published.

error: Content is protected !!