അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രീയം നാടിന് ആപത്ത് ; കുഞ്ഞാലിക്കുട്ടി
പനമരം: അക്രമങ്ങളെ പ്രോത്സാഹിപ്പിരുന്ന രാഷ്ട്രീയ പാർട്ടികളുടെ നിലപാടുകൾ നാടിനാപത്താണെന്ന് മുസ്ലിം ലീഗ് നേതാവും എം.പിയുമായ പി.കെ.കുഞ്ഞാലിക്കുട്ടി. നെല്ലിയമ്പം ശാഖ മുസ്ലിം ലീഗ് കമ്മറ്റിയുടെ ബൈത്തുറഹ്മ പദ്ധതിയുടെ ഉദ്ഘാടനത്തോടനുത്സന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശാന്തിയുടേയും സമാധാനത്തിന്റെയും മാർഗ്ഗങ്ങളിലൂടെ മനുഷ്യ നന്മയായിരിക്കണം എല്ലാവരുടേയും ലക്ഷ്യം. എന്നാൽ രാജ്യത്തിന്റെ പല കോണുകളിൽ നിന്നും അത്തരത്തിലുള്ള വാർത്തകളല്ല കേൾക്കുന്നത്. പാവപ്പെട്ടവന്റെ വീടെന്ന സ്വപ്നമാണ് ബൈത്തുറഹ്മ. ഇത്തരം പ്രവർത്തനങ്ങളിൽ രാഷ്ട്രീയ പാർട്ടികൾക്ക് മത്സരമാകാമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ബൈത്തുറഹ്മ സമർപ്പണം ബഷറലി ശിഹാബ് തങ്ങൾ നിർവഹിച്ചു.
ശരിഫ് കൊട്ടപ്പുറം, ജില്ലാ ലീഗ് പ്രസിഡന്റ് പി.പി.എ കരിം, സെക്രട്ടറി കെ.കെ.അഹമ്മദ് ഹാജി, ഡി സി പ്രസിഡന്റ് ഐ.സി.ബാലകൃഷ്ണൻ, പി. ഇസ്മായിൽ, റസാഖ് കല്പറ്റ, ഹാരിസ് പി, ഷാഹുൽ ഹമീദ്, ജയന്തി രാജൻ, പി.കെ.അസ്മത്ത്, സംസ്ഥാന ഹരിത സെക്രട്ടറി ,വി .പി .യൂസഫ്, കടവൻ ഹംസ, കാട്ടി ഗഫൂർ, കുഞ്ഞമ്മദ് കിടക്കാട് പനമരംബ്ലോക്ക് മെമ്പർ റഹിയാനത്ത് മുഹമ്മദ്, ഷറഫുദ്ധീൻ നിസാമി, മുഹമ്മദ് അമ്മായത്തിങ്കൽ സിദ്ധീഖ് ചോലയിൽ, ഷംസുദ്ധീൻ പള്ളിക്കര, എസ്.എം.ഹനീഫ, ഇബ്രാഹിം എന്നിവർ സംസാരിച്ചു.