മലയോര ഹൈവേ പ്രാഥമിക പരിശോധന നടത്തി.

0

മാനന്തവാടി: മലയോര ഹൈവേ കടന്നുപോകുന്ന മാനന്തവാടി നഗരത്തില്‍ നഗരസഭാധികൃതര്‍ പ്രാഥമിക പരിശോധന നടത്തി. എട്ട് കിലോമീറ്റര്‍ ദൂരമാണ് മലയോര ഹൈവേയില്‍ നഗരസഭാ പരിധിയില്‍ ഉള്ളത്. 12 മീറ്റര്‍ വീതിയാണ് റോഡിന് വേണ്ടത്. ഇതില്‍ എരുമത്തെരുവ് മുതല്‍ ഗാന്ധിപാര്‍ക്ക്‌ഗ്രെയ്‌സ് ജംഗ്ഷന്‍ നോബിള്‍ ജ്വല്ലറി വരെയുള്ള ഒരു കിലോമീറ്ററില്‍ വീതി കുറവുണ്ട്. പൂര്‍ണമായും ടൗണാണ്. 12 മീറ്ററിനാവശ്യമായ ബാക്കി സ്ഥലം നഗരസഭയുടെ നേതൃത്വത്തില്‍ കണ്ടെത്തി നല്‍കണം. ഇതിന് മുന്നോടിയായിട്ടായിരുന്നു പരിശോധന.

ആവശ്യമായ വീതി കണ്ടെത്താന്‍ വ്യാപാരസ്ഥാപനങ്ങളുടെ വശങ്ങള്‍ പൊളിച്ചു നീക്കേണ്ടിവരും. ഈ പ്രശ്‌നം ചര്‍ച്ചചെയ്ത് പരിഹരിക്കാന്‍ മലയോര ഹൈവേയുമായി ബന്ധപ്പെട്ട് ഒ.ആര്‍ കേളു എംഎല്‍എ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ധാരണയായിരുന്നു. പ്രശ്‌നം ചര്‍ച്ചചെയ്ത് സമവായത്തിലൂടെ പരിഹരിക്കാമെന്ന് വ്യാപാരി പ്രതിനിധികളും നഗരസഭാധികൃതരും യോഗത്തില്‍ അറിയിക്കുകയും ചെയ്തു. ഇതിനായി നഗരസഭ വ്യാപാരികളുടെ യോഗം പ്രത്യേകം വിളിക്കുമെന്ന് വികസന കാര്യ സ്റ്റാന്റിഗ് കമ്മിറ്റി ചെയര്‍മാന്‍ പി ടി ബിജു പറഞ്ഞു (ആശലേ) അതിന് മുന്നോടിയായിട്ടായിരുന്നു പരിശോധന. നഗരസഭ കൗണ്‍സിലര്‍മാരായ അബ്ദുള്‍ ആസിഫ്, സണ്ണി ജോര്‍ജ്ജ്, ട്രാഫിക് എസ് ഐ ടി വി തോമസ് ,പി കെ സുധീന്ത്രലാല്‍ എന്നിവരുടെ ‘നേതൃത്വത്തിലായിരുന്നു പരിശോധന.

Leave A Reply

Your email address will not be published.

error: Content is protected !!