കല്‍പ്പറ്റ: വയനാട്ടിലെ നിര്‍മ്മാണ മേഖല നേരിടുന്ന സ്തംഭനാവസ്ഥ പരിഹരിക്കാന്‍ കഴിഞ്ഞ കാലങ്ങളില്‍ നിയമാനുസൃതം പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന റവന്യൂ ക്വാറികളും, പട്ടയ ക്വാറികളും തുറന്ന് പ്രവര്‍ത്തിക്കുതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് ജില്ലാകമ്മിറ്റി ജില്ലാകലക്ടര്‍ എ ആര്‍ അജയകുമാറിനെ കണ്ടു. ജില്ലയിലെ കരിങ്കല്‍ ക്വാറികള്‍ പ്രവര്‍ത്തന രഹിതമായിട്ട് രണ്ടരവര്‍ഷം കഴിഞ്ഞിരിക്കുകയാണ്. ഇതുമൂലം ജില്ലയിലെ നിര്‍മ്മാണ മേഖല നിശ്ചലമാകുകയും, ക്വാറി തൊഴിലാളികള്‍ ഉള്‍പ്പെടെ ഈ മേഖലയുമായി ബന്ധപ്പെട്ട് ജീവിക്കുവരുടെ കുടുംബങ്ങളും പട്ടിണിയിലായിരിക്കുകയാണ്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുന്ന സമയത്ത് അമ്പലവയലിലെ റവന്യൂ ക്വാറികളും പട്ടയ ക്വാറികളും ഉള്‍പ്പെടെയുള്ളവ അടഞ്ഞ് കിടക്കുകയായിരുന്നു. അത് ജില്ലയിലെ ജനപ്രതിനിധികളും, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ഇടപെട്ട് സര്‍ക്കാരിനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ റവന്യു ക്വാറികള്‍ തുറന്ന് കൊടുക്കുകയും അതു മൂലം ജില്ലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുതിനാവശ്യമായ സാമഗ്രികള്‍ ഇവിടെ ലഭ്യമാക്കാനും കഴിഞ്ഞിരുന്നു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വിട്ട് രണ്ടര വര്‍ഷമായി. ജില്ലയിലെ ക്വാറികള്‍ പൂര്‍ണ്ണമായും അടഞ്ഞ് കിടക്കുകയാണ്. ഈ കാലവര്‍ഷ കെടുതിയില്‍ ജില്ലയിലെ അടിസ്ഥാന സൗകാര്യ മേഖല – റോഡുകളും, പാലങ്ങളും ഉള്‍പ്പെടെ തകര്‍ന്നിരിക്കുകയാണ്. ഒപ്പം സര്‍ക്കാരിന്റെയും, സ്വകാര്യമേഖലയിലേയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും നിശ്ചലമായിരിക്കുകയാണ്. കരിങ്കല്‍ ഉള്‍പ്പെടെയുള്ള നിര്‍മ്മാണ സാമഗ്രികള്‍ ലഭ്യമായാല്‍ മാത്രമാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുവാന്‍ സാധിക്കുകയുള്ളൂ.കാലവര്‍ഷ കെടുതിയില്‍ ചുരം റോഡുകള്‍ തകര്‍ന്നിരിക്കുതിനാല്‍ മറ്റ് ജില്ലകളില്‍ നിന്നും ഇത്തരം നിര്‍മ്മാണ സാമഗ്രികള്‍ ജില്ലയില്‍ ലഭ്യമാക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും യു.ഡി.എഫ് ഭാരവാഹികള്‍ കലക്ടറെ ബോധ്യപ്പെടുത്തി. ഡി.സി.സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ, ജില്ലാ മുസ്ലീംലീഗ് പ്രസിഡന്റ് പി പി എ കരീം, കെ പി സി സി അംഗം കെ എല്‍ പൗലോസ്, എം സി സെബാസ്റ്റ്യന്‍, മുസ്ലീംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെ കെ അഹമ്മദ് ഹാജി എന്നിവരാണ് യു.ഡി.എഫ് സംഘത്തിലുണ്ടായിരുന്നത്.
Sign in
Sign in
Recover your password.
A password will be e-mailed to you.