പോക്‌സോ ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു.
മാനന്തവാടി – കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമ നിയമത്തെ കുറിച്ച് ജില്ലയിലെ കുടുംബശ്രീ പട്ടികവര്‍ഗ്ഗ അനിമേറ്റേഴ്‌സുകള്‍ക്ക് ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. മാനന്തവാടി ലയണ്‍സ് ക്ലബ്ബ് ഹാളില്‍ നടന്ന ചടങ്ങ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ കെ.കെ.സി.മൈമൂന ഉദ്്്ഘാടനം ചെയ്തു. ജില്ല ശിശു സംരക്ഷണ ഓഫീസര്‍ കെ.കെ.പ്രജിത്ത് കാരായ് അദ്ധ്യക്ഷത വഹിച്ചു. മാനന്തവാടി നഗരസഭ കൗണ്‍സിലര്‍ ജേക്കബ് സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തി. അശോകന്‍ ഒഴക്കോടി, മനിതമൈത്രി, പി.ടി.അഭിത, ജയ്ന്‍ മേരി, എന്നിവര്‍ സംസാരിച്ചു. മുന്‍ സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യുട്ടര്‍ അഡ്വ. എം. വേണുഗോപാല്‍ ക്ലാസ്സെടുത്തു.