മാനന്തവാടിയിൽ വഴിതടയൽ സമരം നടത്തി
മാനന്തവാടി – നിരവില്‍പുഴ റൂട്ടിലെ നടുവൊടിക്കും യാത്രക്ക് പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് ഈ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസ്സുകളുടെ പണിമുടക്ക് നാലാം ദിവസവും തുടരുകയാണ്. പണിമുടക്ക് നാലാം ദിവസം പിന്നിട്ടിട്ടും പൊതുമരാമത്ത് വകുപ്പോ മറ്റ് അധികൃതരോ പ്രശ്‌ന പരിഹാരത്തിന് ശ്രമികുന്നില്ലന്ന് ആരോപിച്ച് സംയുക്ത ഡ്രൈവേഴ്‌സ് യൂണിയന്‍ ഇന്ന് മാനന്തവാടിയില്‍ വഴിതടയല്‍ സമരവും നടത്തി ബസ്സ് സ്റ്റാന്റ് പരിസരത്ത് നിന്ന് പ്രകടനമായെത്തി ഗ്രേയിസ് ഹോട്ടലിന് സമീപത്താണ് വഴി തടഞ്ഞത് (ആ്യലേ)
വി.സി.സന്തോഷ് സമരത്തില്‍ അദ്ധ ക്ഷത വഹിച്ചു.സെമീര്‍ മക്കിയാട്, ഇ.ജെ.ബാബു, ജോണി മറ്റത്തിലാനി, എം.പി.ശശികുമാര്‍ ,മമ്മൂട്ടി കിണറ്റിങ്കള്‍, അബ്ദുള്ള തരുവണ ,ബഷീര്‍ പള്ളിയാല്‍, കബീര്‍ മാനന്തവാടി തുടങ്ങിയവര്‍ സംസാരിച്ചു.പണിമുടക്കിന് പരിഹാരം കാണാന്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ലങ്കില്‍ 28 മുതല്‍ മാനന്തവാടി താലൂക്കില്‍ സ്വകാര്യ ബസ്സുകള്‍ അനിശ്ചിതകാലത്തേക്ക് പണിമുടക്കുമെന്നും സംയുക്ത ഡ്രൈവേഴ്‌സ് യൂണിയന്‍ തീരുമാനിക്കുകയും ചെയ്തു.