കര്‍ഷകര്‍ക്കായി ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു.
മാനന്തവാടി: മാനന്തവാടി ബ്ലോക്ക്്് പഞ്ചായത്തിന്റയും കൃഷി വകുപ്പിന്റയും ആഭിമുഖ്യത്തില്‍ കര്‍ഷകര്‍ക്കായി ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു. ട്രൈസം ഹാളില്‍ സംഘടിപ്പിച്ച സെമിനാര്‍ ബ്‌ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ജെ പൈലി ഉദ്ഘാടനം ചെയ്തു.മംഗലശ്ശേരി നാരായണന്‍ അധ്യക്ഷത വഹിച്ചു.കെ കെ സി മൈമൂന, തങ്കമ്മ യേശുദാസ്, ദിനേശ് ബാബു, ഫാത്തിമ ബീഗം, പി ജെ വിനോദ് എന്നിവര്‍ സംസാരിച്ചു.വെള്ളമുണ്ട കൃഷി ഓഫീസര്‍ കെ. മമ്മൂട്ടി ക്‌ളാസ്സിന് നേതൃത്വം നല്‍കി.