റാസല്‍ഖൈമയില്‍ മൊബൈല്‍ ഫീല്‍ഡ് ക്രൈസിസ് സെൻറര്‍ തുറന്നു
നൂതന സാങ്കേതിക സംവിധാനങ്ങളോടെ റാസല്‍ഖൈമയില്‍ സജ്ജീകരിച്ച മൊബൈല്‍ ഫീല്‍ഡ് ക്രൈസിസ് സെൻററിെൻറ ഉദ്ഘാടനം പൊലീസ് മേധാവിയും ദുരന്ത നിവാരണ സേന തലവനുമായ മേജര്‍ ജനറല്‍ അലി അബ്ദുല്ല അല്വാന് അല്‍ നുഐമി നിര്‍വഹിച്ചു. മികച്ച സുരക്ഷാ സേവനങ്ങള്‍ നല്‍കുകയാണ് കേന്ദ്രത്തിെൻറ ലക്ഷ്യമെന്ന് അലി അബ്ദുല്ല പറഞ്ഞു. ആശയ വിനിമയം, നിരീക്ഷണം, നിയന്ത്രണം, വിദൂര നിയന്ത്രണം എന്നിവ ഉള്‍ക്കൊള്ളുന്നതാണ് മൊബൈല്‍ സെൻറര്‍. പ്രാദേശിക തലത്തില്‍ അടിയന്തര സാഹചര്യങ്ങള്‍, പ്രതിസന്ധികള്‍, ദുരന്തങ്ങള്‍ എന്നിവ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട എല്ലാ കക്ഷികള്‍ക്കും ദ്രുത പ്രതികരണത്തിനും കാര്യക്ഷമവും ഫലപ്രദവുമായ സേവനങ്ങള്‍ നല്‍കുന്നതിനും കേന്ദ്രം സഹായിക്കുമെന്നും അലി അബ്ദുല്ല അഭിപ്രായപ്പെട്ടു.ആഭ്യന്തര മന്ത്രാലയത്തിന്റെ തന്ത്രപരമായ ലക്ഷ്യങ്ങള്‍ക്കനുസൃതമായാണ് കേന്ദ്രത്തിലെ സജ്ജീകരണങ്ങളെന്ന് റാക് പൊലീസ് ഉപമേധാവി അബ്ദുല്ല ഖമീസ് അല്‍ ഹദീദ…