കല്‍പ്പറ്റയില്‍ 20 പേര്‍ക്ക് കോവിഡ് 

0

കോവിഡ് ആശങ്കയുയര്‍ത്തി കല്‍പ്പറ്റ നഗരം.  ഇന്നലെ  രാത്രി മുതല്‍ നടത്തിയ പരിശോധനയില്‍ 20 പേര്‍ക്ക്  കോവിഡ് പോസിറ്റീവായി. 135 ആന്റിജന്‍ പരിശോധനയില്‍  11 പേര്‍ക്കും, 25 ആര്‍ ടി പി സി ആര്‍ പരിശോധനയില്‍ എട്ട് പേര്‍ക്കുമാണ് രോഗബാധ കണ്ടെത്തിയത്. കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെ ക്ലര്‍ക്കിനും ഇയാളുടെ ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.  കഴിഞ്ഞ ദിവസം ജീവനക്കാരിക്ക് രോഗം സ്ഥിരീകരിച്ച സപ്ലൈക്കോയില്‍ ഇന്ന് ഒരാള്‍ക്ക് കൂടി രോഗബാധയുണ്ട്. വെങ്ങപ്പള്ളി, പുത്തൂര്‍ വയല്‍ സ്വദേശികളായ ഓരോരുത്തര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കേരള ഗ്രാമീണ്‍ റീജണല്‍ ഓഫീസിലെ മാനേജര്‍ അടക്കം മൂന്നു ജീവനക്കാര്‍ക്കും  കോവിഡ് പോസിറ്റീവായി. ഇന്നലെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗര്‍ഭിണിക്കും,  രോഗിക്കും രോഗം സ്ഥിരീകരിച്ചതോടെ ഇവരെ  ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. 15 പേര്‍ കല്‍പ്പറ്റ സ്വദേശികളും ബാക്കിയുള്ളവര്‍ മുട്ടില്‍ കണിയാമ്പറ്റ കമ്പളക്കാട് സ്വദേശികളുമാണ്.

Leave A Reply

Your email address will not be published.

error: Content is protected !!