യുഎഇയില്‍ ഇന്ന് 932 പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചതായി ആരോഗ്യ മന്ത്രാലയം

0

യുഎഇയില്‍ 932 പേര്‍ക്ക് കൂടി കൊവിഡ് ബാധിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു. മൂന്ന് പേര്‍ മരണപ്പെടുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1287 പേരാണ് കൊവിഡ് രോഗമുക്തരായത്.രാജ്യത്തുടനീളം നടത്തിയ 88,000 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെ 1.02 കോടിയിലധികം കൊവിഡ് പരിശോധനകള്‍ രാജ്യത്ത് നടത്തിയിട്ടുണ്ട്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെ 99,733 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവരില്‍ 89,410 പേരും ഇതിനോടകം രോഗമുക്തരായിട്ടുണ്ട്. 429 പേരാണ് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 9,894 കൊവിഡ് രോഗികളാണുള്ളത്.

Leave A Reply

Your email address will not be published.

error: Content is protected !!