ചീയമ്പം 73 ല്‍ ഇന്ന് വൈകിട്ടോടെ കടുവയിറങ്ങി ആടുകളെ കൊന്നു.ചീയമ്പം വനത്തില്‍ നിന്ന് എത്തിയ കടുവ ചീയമ്പം 73 കോളനിയിലെ മാച്ചിയുടെ കൃഷിയിടത്തില്‍ മേയാന്‍ വിട്ട 3 ആടുകളെയാണ് കടുവ ആക്രമിച്ചു കൊന്നത്.ബഹളമുണ്ടാക്കിയപ്പോള്‍ കടുവ ഇരയെ ഉപേക്ഷിച്ച് വനത്തിലേക്ക് കയറി പോയി.സംഭവത്തില്‍ കോളനിക്കാരും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ഐ.സി ബാലകൃഷ്ണന്‍ എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി.വനംവകുപ്പ് അധികൃതരുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് പ്രദേശത്ത് ക്യാമറകള്‍ സ്ഥാപിച്ച് നീരിക്ഷണമാരംഭിക്കുമെന്നും കൂട് സ്ഥാപിച്ച് കടുവയെ പിടികൂടാനുള്ള നടപടി സ്വീകരിക്കുമെന്നും ആടുകളെ നഷ്ടപ്പെട്ടവര്‍ക്ക് ഒരാഴ്ചയ്ക്കുള്ളില്‍ നഷ്ടപരിഹാരം നല്‍കുമെന്നും ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കി.തുടര്‍ന്നാണ് നാട്ടുകാര്‍ രാത്രിയോടെ പ്രതിഷേധം അവസാനിപ്പിച്ചത്.കഴിഞ്ഞ ഒരു മാസത്തിനിടെ മേഖലയിലെ നിരവധി ആളുകളുടെ വളര്‍ത്തുമൃഗങ്ങളെ കടുവ പിടികൂടിയിരുന്നു.ഒരാഴ്ച്ച മുമ്പ് കടുവ ആക്രമിച്ച വളര്‍ത്തുമൃഗങ്ങളുമായി നാട്ടുകാര്‍ ഇരുളത്തെ വനംവകുപ്പ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.