ജണ്ട കെട്ടി അതിര്‍ത്തി നിര്‍ണ്ണയിക്കുന്നതിനെതിരെ പ്രതിഷേധം കനക്കുന്നു

0

വനംവകുപ്പ് ഏകപക്ഷീയമായി അളന്ന് ജണ്ട കെട്ടി അതിര്‍ത്തി നിര്‍ണ്ണയിക്കുന്ന തിനെതിരെ പ്രതിഷേധം കനക്കുന്നു. ദേശീയ പാതയുടെ അതിര്‍ത്തിസംബന്ധിച്ച് എന്‍ എച്ച് പിഡബ്ല്യുഡി വിഭാഗവും, വനം വകുപ്പും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഏകപക്ഷീയമായി അളന്ന് ജണ്ടകെട്ടി വനംവകുപ്പ് അതിര്‍ത്തി നിര്‍ണ്ണയിക്കുന്നതെന്നാണ് ആക്ഷേപം ഉയരുന്നത്.

വയനാട് വന്യജീവസങ്കേതത്തിന്റെ അതിര്‍ ത്തി നിര്‍ണ്ണയിച്ച് ജണ്ടകെട്ടുന്ന പ്രവര്‍ത്തി യാണ് വനംവകുപ്പ് ഏകപക്ഷീയമായ ചെയ്യുന്നതെന്ന ആരോപണം ഉയരുന്നത്. നിലവില്‍ സങ്കേതത്തിന് സമീപത്തുകൂടി കടന്നുപോകുന്ന ദേശീയ പാത 766നോട് ചേര്‍ന്ന് മൂലങ്കാവ് കാപ്പിസ്റ്റോര്‍ ഭാഗത്താണ് പാതയോട് ചേര്‍ന്ന് വനംവകുപ്പ് പുതിയ ജണ്ട കെട്ടിയിരിക്കുന്നത്.

എന്നാല്‍വനത്തിന്റെയും,ദേശീയപാതയുടെയും അതിര്‍ത്തി സംബന്ധിച്ച് തര്‍ക്കം നിലനില്‍ ക്കുന്നതിന്നാല്‍ വനംവകുപ്പ് ഏകപക്ഷീ യമായി ചെയ്യുന്ന ഈ നിലപാടി നോട് കടുത്ത അമര്‍ഷമാണ് പ്രദേശത്ത് നിലനില്‍ ക്കുന്നത്. അതിനാല്‍ റവന്യു വകുപ്പും, സര്‍വ്വേയറുമടക്കം സ്ഥലത്തെത്തി സംയു ക്തമായി പരിശോധന നടത്തിമാത്രമേ അതിര്‍ത്തി നിര്‍ണ്ണയിക്കാവൂമെന്നാണ് ആവശ്യം ഉയരുന്നു.

കഴിഞ്ഞദിവസം വള്ളുവാടി ഓടപ്പള്ളം പ്രദേശങ്ങളില്‍ സമാനമായ രീതിയില്‍ അതിര്‍ത്തി നിര്‍ണ്ണയിക്കാനുള്ള വനംവകുപ്പ് ശ്രമം നാട്ടുകാരെ പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!