ഒമാനില്‍ വന്‍ മയക്കുമരുന്ന് വേട്ട; ഒരാള്‍ അറസ്റ്റില്‍
മസ്‌കറ്റില്‍ നിന്നും 83 കിലോമീറ്റര്‍ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ക്വറിയാത്ത്പട്ടണത്തിലെ കടല്‍തീരത്ത് നിന്നും മയക്കുമരുന്ന് പിടിച്ചെടുത്തു.20 കിലോ മോര്‍ഫിനും 42 കിലോ ക്രിസ്റ്റല്‍ മരുന്നുമാണ് പിടിച്ചെടുത്തതെന്ന്റോയല്‍ ഒമാന്‍ പോലീസ്വാര്‍ത്താ കുറിപ്പില്‍ പറയുന്നു.മയക്കുമരുന്ന് പ്രതിരോധ സേനാ വിഭാഗം പോലീസ് നായ്ക്കളുമായെത്തിയാണ്തെരച്ചില്‍ നടത്തിയത്. കേസില്‍ ഉള്‍പ്പെട്ട പ്രതികളില്‍ ഒരാളെ അറസ്റ്റ് ചെയ്തുവെന്നും നിയമ നടപടികള്‍ പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുകയാണെന്നും റോയല്‍ ഒമാന്‍ പോലീസിന്റെ അറിയിപ്പില്‍ പറയുന്നു.