കേടായ കോഴിയിറച്ചിയടക്കം വില്‍പ്പനയ്ക്ക് സൂക്ഷിച്ചു; സൗദിയില്‍ പ്രമുഖ കാറ്ററിംഗ് കമ്പനിക്ക് വന്‍ തുക പിഴ.
കേടായതും ഉറവിടമറിയാത്തതുമായ ഭക്ഷ്യവസ്തുക്കള്‍ വില്‍പ്പനയ്ക്ക് സൂക്ഷിച്ചതിന്മക്കയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ കമ്പനിക്ക് പിഴ ചുമത്തി. റെസ്‌റ്റോറന്റ്, മാനേജ്‌മെന്റ് നടത്തിപ്പ് മേഖലയിലും കാറ്ററിംഗ് രംഗത്തും പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ മക്ക ശാഖയ്ക്കാണ് മക്ക ക്രിമിനല്‍ കോടതി 30,000 റിയാല്‍ പിഴ ചുമത്തിയത്.സ്ഥാപനത്തിലെ കേടായതും ഉറവിടമറിയാത്തതുമായ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്ത് നശിപ്പിക്കാനും കോടതി ഉത്തരവിട്ടു. കൂടാതെ സ്ഥാപനത്തിന്റെ പേരുവിവരങ്ങളും നടത്തിയ നിയമലംഘനവും ഇതിനുള്ള ശിക്ഷയും സ്ഥാപനത്തിന്റെ സ്വന്തം ചെലവില്‍ രണ്ട് പ്രാദേശിക പത്രങ്ങളില്‍ പരസ്യം നല്‍കാനും ഉത്തരവില്‍ പറയുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.