പരിശോധന കര്‍ശമാക്കി അധികൃതര്‍; ദുബൈയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച എട്ട് സ്ഥാപനങ്ങള്‍ക്ക് കൂടി പിഴ ചുമത്തി.
ദുബൈയില്‍ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച എട്ട് സ്ഥാപനങ്ങള്‍ക്ക് കൂടി പിഴ ചുമത്തി. 13 കടകള്‍ക്ക് താക്കീത് നല്‍കി.ദുബൈ എക്കണോമി അധികൃതര്‍ വ്യാഴാഴ്ച നടത്തിയ പരിശോധനയില്‍ 643 വാണിജ്യ സ്ഥാപനങ്ങള്‍ കൊവിഡ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന്കണ്ടെത്തി. അതേസമയം ബുധനാഴ്ച നടത്തിയ പരിശോധനയില്‍ ജീവനക്കാര്‍ മാസ്‌ക് ധരിക്കാത്തത് കണ്ടെത്തിയതോടെ 17 വാണിജ്യ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തിയിരുന്നു. സാമൂഹിക അകലം സംബന്ധിച്ച സ്റ്റിക്കറുകള്‍ പതിക്കാത്ത15 സ്ഥാപനങ്ങള്‍ക്ക് താക്കീതും നല്‍കിയിരുന്നു.