സമര കേന്ദ്രത്തിലേക്ക് വിഭവങ്ങള്‍ കൈമാറി വയനാട് സംരക്ഷണ സമിതി

0

ഡല്‍ഹി അതിര്‍ത്തികളില്‍ നടക്കുന്ന ഐതിഹാസിക കര്‍ഷക സമര കേന്ദ്രത്തിലേക്കുള്ള വിഭവങ്ങള്‍ കൈമാറി. വയനാട് സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ സഹസംഘടനകളുടെ സഹായത്തോടെ ശേഖരിച്ച 300 കിലോയോളം വിഭങ്ങളാണ് കൈമാറിയത്.സമരത്തില്‍ പങ്കെടുക്കുന്ന കര്‍ഷകര്‍ക്ക് ശൈത്യകാലത്ത് ഉപയോഗിക്കാനുള്ള കുരുമുളക്, കപ്പിപ്പൊടി, ചുക്ക്, ഏലക്ക, തേയില, മഞ്ഞള്‍, ഇഞ്ചി തുടങ്ങിയ വിഭവങ്ങളാണ് വയനാട് സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ സഹസംഘടനകളുടെ സഹായത്തോടെ ശേഖരിച്ചത്. സംഘടനയുടെ പ്രതിനിധികളായി സമരത്തില്‍ സംബന്ധിക്കുന്ന വയനാട് സംരക്ഷണ സമിതി കണ്‍വീനര്‍ ഗഫൂര്‍ വെണ്ണിയോടിനും സഹയാത്രികന്‍ സൈഫുള്ളക്കും ചെയര്‍മാന്‍ ഫാദര്‍ തോമസ് മണക്കുന്നേല്‍ 300 കിലോ വിഭങ്ങളാണ് കൈമാറിയത്. ഒക്ടോബര്‍ 2 ഗാന്ധിജയന്തി ദിനത്തില്‍ ഇവര്‍ പുറപ്പെടും. നാലിന് സമരപന്തലില്‍ അഖിലേന്ത്യ കിസ്സാന്‍ മുക്തി മോര്‍ച്ച ദേശീയ നേതാക്കള്‍ സമരകേന്ദ്രത്തില്‍ വെച്ച് ഇവ സ്വീകരിക്കും. കഴിഞ്ഞവര്‍ഷത്തെ അതിശൈത്യത്തില്‍ നിരവധി കര്‍ഷകരാണ് തണുപ്പ് സഹിക്കവയ്യാതേ സമരത്തെരുവില്‍ മരണപ്പെട്ടത്. ഈ സാഹചര്യത്തില്‍ അതിശൈത്യത്തെ അതിജയിക്കാന്‍ കര്‍ഷകര്‍ക്ക് ചുക്കുകാപ്പി ഉള്‍പ്പെടെയുള്ള പാനീയങ്ങള്‍ തയ്യാറാക്കി നല്‍കുന്നതിനാണ് വയനാട് സംരണ സമിതി മുന്‍കൈ എടുത്തത്. പരിപാടിയില്‍ വിവിധ സംഘടനാ പ്രതിനിധികളായി സാലു എബ്രഹാം, ഫാദര്‍ ആന്റണി മാമ്പള്ളി, ഫാദര്‍ ജോഷി വാളിപ്‌ളാക്കല്‍ മുഹമ്മദലി സഖാഫി പുറ്റാട് ,നസീര്‍ കോട്ടത്തറ, ഫാദര്‍ ആന്റോ എടക്കളത്തൂര്‍, വി.പി.തോമസ് മാസ്റ്റര്‍, ജോസ് പുന്നക്കന്‍,വി.ആര്‍ ബാലന്‍, ഫാദര്‍ സോമി വടയാറമ്പില്‍, ഷിജു കൂറാനയില്‍, ഫാദര്‍ ജോസഫ് തേരകം, കെ.ടി.ഉമ്മര്‍, എന്‍.ജെ ചാക്കോ ടി.ഇബ്രാഹിം എന്നിവര്‍ സംബന്ധിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!