പ്രതിഷേധങ്ങളെ സര്‍ക്കാരിന് ഭയം – ബി.ജെ.പി

0

പ്രതിഷേധങ്ങളെ സര്‍ക്കാരിന് ഭയമാണെന്നും അതിനാലാണ് സര്‍ക്കാര്‍ 144 പ്രഖ്യാപിച്ചതെന്നും ബി.ജെ.പി ജില്ലാ സെക്രട്ടറി അഖില്‍ പ്രേം.സി.സ്വര്‍ണ്ണക്കടത്ത് വിഷയത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കാവുമന്ദം ടൗണില്‍ നടത്തിയ നില്‍പ്പ് സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുഡിഎഫ് സര്‍ക്കാരുമായി ഒത്തുതീര്‍പ്പ് രാഷ്ട്രീയം കളിക്കുകയാണെന്നും അതിനാലാണ് സമരം അവസാനിപ്പിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.കെ.പൊന്നു അധ്യക്ഷത വഹിച്ചു.എം.പി സുകുമാരന്‍, പി.ആര്‍ ബാലകൃഷ്ണന്‍, അനിത രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!