കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നയം തിരുത്തണം

0

മലബാര്‍, ആറളം, കൊട്ടിയൂര്‍ മേഖലകള്‍ വന്യ ജീവി സങ്കേതങ്ങളിലുള്‍പ്പെടുത്തി പരിസ്ഥിതി ലോലമേഖലയായി പ്രഖ്യപിച്ച കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നയം തിരുത്തണമെന്നാവശ്യപ്പെട്ട് ബത്തേരി രുപതാ മലങ്കര കത്തോലിക് അസോസിയേ ഷന്‍ നേതൃത്വം നല്‍കുന്ന ഐക്യ കര്‍ഷക മുന്നണി നേതൃത്വത്തില്‍ പുല്‍പ്പള്ളിയില്‍ പ്രതിഷേധ സമരം നടത്തി.

ബത്തേരി രുപതാ ബിഷപ്പ് ഡോ: ജോസഫ് മാര്‍ തോമസ് സമരം ഉദ്ഘാടനം ചെയ്തു. കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ സമാന ചിന്താഗതിക്കാരായ വിവിധ കര്‍ഷക സംഘടനകളെ അണിനിരത്തി എം സി എ യുടെ നേതൃത്വത്തില്‍ പ്രക്ഷോഭ പരിപാടി കള്‍ സംഘടിപ്പിക്കും.ബത്തേരി എം സി എ രുപതാ പ്രസിഡണ്ട് റെഞ്ചി നെയ്‌ശ്ശേരി യില്‍,  മാനന്തവാടി രൂപത ജനസംരക്ഷണ സമിതി ചെയര്‍മാന്‍ ഫാ ആന്റോ മാമ്പ ള്ളില്‍, കാര്‍ഷിക പുരോഗമന സമിതി സംസ്ഥാന ചെയര്‍മാന്‍ പി എം ജോയി, പി ലക്ഷമണന്‍, എംസിഎ രൂപത വൈദിക ഉപദേഷ്ടാവ് ഫാ: ആന്റോ ഇടക്കളത്തൂര്‍, രൂപതാ സെക്രട്ടറി ബ്ലെസന്‍ ചരിവുപുരയിടം, പുല്‍പ്പള്ളി മേഖലാ പ്രസിഡണ്ട് അനീഷ് കെ തോമസ്, എന്നിവര്‍ സംസാരിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!