കര്‍ഷക ബില്ലിനെതിരെ പ്രതിഷേധം ശക്തം

0

കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക ബില്ലിനെതിരെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ മേപ്പാടി പോസ്റ്റ് ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തി കെപിസിസി ജനറല്‍ സെക്രട്ടറി കെ പി എ കരീം ഉദ്ഘാടനം ചെയ്തു .പി കെ അനില്‍കുമാര്‍ .പി പി അലി .ഗോകുല്‍ദാസ് കോട്ടയില്‍ എന്‍ വേണുഗോപാല്‍. തുടങ്ങിയവര്‍ സംസാരിച്ചു

 

കര്‍ഷക ബില്ലിനെതിരെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ വടുവഞ്ചാല്‍ പോസ്റ്റ് ഓഫീസ് മുന്നില്‍ നടന്ന ധര്‍ണ ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വക്കേറ്റ് ടിജെ ഐസക് ഉദ്ഘാടനം ചെയ്തു.ആര്‍ ഉണ്ണികൃഷ്ണന്‍ അദ്യക്ഷനായിരുന്നു. പികെ അനില്‍കുമാര്‍,വി.എന്‍ ശശീന്ദ്രന്‍,വര്‍ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആര്‍ യമുന, ആര്‍ ബാലന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി

 

കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ ബില്ല് കര്‍ഷകദ്രോഹമാണന്ന് ആരോപിച്ച് സുല്‍ത്താന്‍ ബത്തേരി മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി നേതൃത്വത്തില്‍ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി. കെ പി സി സി വൈസ് പ്രസിഡണ്ട് കെ സി റോസക്കുട്ടി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. പാര്‍ലമെന്റിന് യാതൊരു വിലയും കല്‍പ്പിക്കാതെ പപ്പടം പോലെയാണ് മൂന്ന് കര്‍ഷകദ്രോഹ ബില്ലുകള്‍ കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയതെന്ന് അവര്‍ അവര്‍ ആരോപിച്ചു. മണ്ഡലം പ്രസിഡണ്ട് ബാബു പഴുപത്തൂര്‍ അധ്യക്ഷനായിരുന്നു. എം എസ് വിശ്വനാഥന്‍, എന്‍.സി കൃഷ്ണകുമാര്‍, നിസി അഹമ്മദ്, ഉമ്മര്‍ കുണ്ടാട്ടില്‍, എം കെ ഇന്ദ്രജിത്ത്, സക്കരിയ മണ്ണില്‍, തുടങ്ങിയവര്‍ സംസാരിച്ചു.

 

കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ ഏകപക്ഷീയമായി പാസ്സാക്കിയ കര്‍ഷക ബില്ലിനെതിരെ ചീരാല്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റിനേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ചീരാല്‍ പോസ്റ്റ് ഓഫീസിനു മുന്നില്‍ ധര്‍ണ്ണ കോണ്‍ഗ്രസ്സ് ജില്ലാ സെക്രട്ടറി ഡി.പി.രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.കെ.രവീന്ദ്രന്‍ അധ്യക്ഷനായിരുന്നു. വി.ടി.ബേബി, ശ്രീജി ജോസ്, കെ.വി.ശശി തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!