അധ്യാപകര്‍ മതേതരത്വത്തിന്റെ സംരക്ഷകരാവണം

0

അധ്യാപകര്‍ ജനാധിപത്യത്തിന്റേയും മതേതരത്വത്തിന്റേയും സംരക്ഷകരായി നിലകൊള്ളണമെന്ന് കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗം വി.എ.മജീദ് പറഞ്ഞു.ഇടത് സര്‍ക്കാര്‍ ചരിത്രബോധമില്ലാത്ത തലമുറയെ വളര്‍ത്താന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.കെ.പി.എസ്.ടി.എ.വൈത്തിരി ഉപജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജിജി ജോസ് അധ്യക്ഷത വഹിച്ചു.ഡി.സി.സി.വൈസ് പ്രസിഡന്റ് എം.എ.ജോസഫ് മുഖ്യപ്രഭാഷണം നടത്തി.സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന അധ്യാപകര്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജിന്‍സി സണ്ണി ഉപഹാരസമര്‍പ്പണം നടത്തി.സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളായ സുരേഷ് ബാബു വാളല്‍,കെ.ഡി.രവീന്ദ്രന്‍,പി.എം.ജോസ്,എം.വി.രാജന്‍,ആല്‍ഫ്രഡ് ഫ്രെഡി ജില്ലാ നേതാക്കളായ എബ്രഹാം കെ മാത്യു,നേമി രാജന്‍,കെ.ജെ.ജോസഫ്,ത്രേസ്യാമ്മ ജോര്‍ജ്,പി.അബ്ബാസ്,ബെനഡിക്ട് ജോസഫ്,എം.പി.രാജീവന്‍,അക്ബര്‍ അലി,ടി.എം.അനൂപ്,ജോസ് മാത്യു എന്നിവര്‍ സംസാരിച്ചു.വിരമിക്കുന്ന അധ്യാപകരായ കെ.യു.കുര്യന്‍,എം.കര്‍മ്മലീത്തം,എം.ജെ.ലിസി,കെ.എം.ഫിലോമിന,എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!