കേരള സര്‍ക്കാര്‍ 2018 മാര്‍ച്ച് 24, 25 തിയതികളില്‍ തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസില്‍ വെച്ച് നടക്കുന്ന ആദിവാസി ഇന്‍സ്ട്രക്ടര്‍മാര്‍ക്കുള്ള സാമൂഹ്യ സാക്ഷരതാ പരിശീലനത്തില്‍ വയനാട് ആദിവാസി സാക്ഷരതാ പദ്ധതിയിലെയുംസമഗ്ര ആദിവാസി പദ്ധതിയിലെയും 152 ആദിവാസി സാക്ഷരതാ ഇന്‍സ്ട്രക്ടര്‍മാരും പങ്കെടുക്കും. ജില്ലയില്‍ പ്രത്യേകമായി 3 ബസ്സുകളാണ് ഏര്‍പ്പാടാക്കിയിട്ടുള്ളത്. പരിശീലനം 24ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ആകെ 300 ഇന്‍സ്ട്രക്ടര്‍മാര്‍ക്കാണ് പരിശീലനം സംഘടിപ്പിച്ചിട്ടുള്ളത്. സംസ്ഥാനത്ത് 100 കോളനിയിലായി നടക്കുന്ന സമഗ്ര പട്ടിക വര്‍ഗ്ഗ സാക്ഷരതാ പദ്ധതിയിലെയും അട്ടപ്പാടി സാക്ഷരതാ പദ്ധതിയിലെയും ഇന്‍സ്ട്രക്ടര്‍മാരുടള്‍പ്പെടെയുള്ളവരാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്. നിയമം, പരിസ്ഥിതി, സ്‌ക്കൂള്‍ വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, ആരോഗ്യം, ലിംഗസമത്വം, കൃഷ്, തൊഴില്‍, മാധ്യമം, സിനിമ, സാഹിത്യം, മതനിരപേക്ഷത, വികസനം, വീട്, ഭക്ഷണം, വ്യവസായം, ജനാധിപത്യം എന്നീ വിഷയങ്ങളിലാണ് ക്ലാസുകള്‍ നടക്കുക. ജില്ലാ സെഷന്‍സ് ജെഡ്ജ് അയ്യൂബ്ഖാന്‍ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി.കെ.പ്രദീപകുമാര്‍ അധ്യക്ഷത വഹിച്ചു. പ്രേരക്മാരായ മുരളീധരന്‍.എ, ബൈജു ഐസക്, കെ.പി.ജോണി, കൊച്ചുറാണി ജോസഫ്, ഷിജി.യു.വി, മിനിമോള്‍.കെ, ഫാത്തിമ.കെ, ഗിരിജ.പി.വി, മറിയ.പി.എം, സത്യഭാമ.കെ, സുസ്മിത.സി.ആര്‍, ഇന്ദിരകുമാരി.വി.പി, രുഗ്മിണി.കെ, പ്രേമലത.പി എന്നിവര്‍ സംസാരിച്ചു. ആദിവാസി സാക്ഷരതാ പദ്ധതിയുടെ ചുമതലയുള്ള അസി. കോ-ഓര്‍ഡിനേറ്റര്‍ പി.എന്‍.ബാബു സ്വാഗതവും പി.വി.ജാഫര്‍ നന്ദിയും പറഞ്ഞു.