കൊവിഡ് ബാധിച്ച് ഒമാനില്‍ പത്ത് പേര്‍ കൂടി മരിച്ചു;628 പുതിയ രോഗികള്‍

0

ഒമാനില്‍ 628 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 95,339 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 287 പേര്‍ക്ക് രോഗം ഭേദമായി. ആകെ രോഗമുക്തരായവരുടെ എണ്ണം 86,482 ആയി. 90.7 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 875 ആയി. 519 പേരാണ് നിലവില്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 190 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 64 കൊവിഡ് രോഗികളെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!