പാലിയേറ്റീവ് നഴ്‌സിനെ ആദരിച്ച് എടവക മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി

0

ഉമ്മന്‍ ചാണ്ടിയുടെ നിയമസഭാ സമാജികത്വത്തിന്റെ അമ്പതാണ്ട് പാലിയേറ്റീവ് നഴ്‌സിനെ ആദരിച്ച് എടവക മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി.രണ്ടേനാല്‍ കോണ്‍ഗ്രസ് ഭവനില്‍ നടന്ന ആഘോഷം ഡി.സി.സി.ജനറല്‍ സെക്രട്ടറി എം.ജി.ബിജു ഉദ്ഘാടനം ചെയ്തു. എടവക എഫ്.എച്ച്. സി.യിലെ പാലിയേറ്റീവ് നഴ്‌സ് ബിന്ദു വിനെ ഡി.സി.സി.ജനറല്‍ സെക്രട്ടറി അഡ്വ: എം.വേണുഗോപാല്‍ മൊമെന്റോ നല്‍കി ആദരിച്ചു.മണ്ഡലം പ്രസിഡന്റ് ജോര്‍ജ്ജ് പടകൂട്ടില്‍ അദ്ധ്യക്ഷത വഹിച്ചു. കമ്മനമോഹനന്‍, എച്ച്.ബി.പ്രദീപ് മാസ്റ്റര്‍, ജില്‍സണ്‍ തൂപ്പുംങ്കര, കെ.എം.അഹമദ് കുട്ടി, ചിന്നമ്മ ജോസ്, ഉഷ വിജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!