കെസിവൈഎം തുടങ്ങിയ അനിശ്ചിതകാല നിരാഹാര സമരം ഫലം കണ്ടു. കെ സി വൈ എം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മൂന്ന് ദിനങ്ങളായി തുടങ്ങിയ നിരാഹാര സമരം ഫലം കാണാതെ വന്നപ്പോള്‍പ്രവര്‍ത്തകര്‍ കലക്ടറേറ്റ് പടിക്കല്‍ ഉപരോധം ഏര്‍പ്പെടുത്തി.മണിക്കൂറുകളോളം നീണ്ട ഉപരോധത്തിനൊടുവില്‍ കളക്ടര്‍ കെസി വൈഎം ഡയറക്ടര്‍ ഫാ.ലാല്‍ ജേക്കബ് പൈനുങ്കലിനേയും മുന്‍ കേന്ദ്ര സഹമന്ത്രി പി.സി.തോമസിനേയും ചര്‍ച്ചക്ക് കളക്ടറുടെ ചേമ്പറിലേക്ക് ക്ഷണിച്ചു. കളക്ടര്‍ അധികാരമേറ്റ തിനു ശേഷം കാഞ്ഞിരത്തിനാല്‍ കുടുബത്തിന് അനുകൂലമായ രണ്ട് റിപ്പോര്‍ട്ടുകള്‍ ഇതിനോടകം സമര്‍പ്പിച്ചുവെന്ന് അറിയിച്ചു. കെ സി വൈ എം നിരാഹാരസമരത്തോട് അനുബന്ധിച്ച് ആവശ്യപ്പെടുന്ന നിര്‍ദ്ദേശങ്ങള്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുകയും കാഞ്ഞിരത്തിനാല്‍ ഭൂമിപ്രശ്‌നത്തില്‍ഉടനടി നടപടി എടുക്കണമെന്ന് അദ്ദേഹം മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും അറിയിച്ചു.തുടര്‍ന്നുണ്ടായ ചര്‍ച്ചയില്‍ 12-ഏക്കര്‍ ഭൂമി കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റേതാണെന്നുള്ള എല്ലാ രേഖകളുടേയും അടിസ്ഥാനത്തില്‍ ആ ഭൂമി തന്നെ കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് വിട്ടുനല്‍കണമെന്നുള്ള ശുപാര്‍ശ സംസ്ഥാന സര്‍ക്കാരിന് നല്‍കാമെന്ന് കളക്ടര്‍ ഉറപ്പ് നല്‍കി.കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ 12-ഏക്കര്‍ ഭൂമി ഇതുവരേയും വനംവകുപ്പോ, സംസ്ഥാന സര്‍ക്കാരോ, കോടതിയോ പ്രൈവറ്റ് ഫോറസ്റ്റായി വിഞ്ജാപനം ചെയ്തിട്ടില്ലായെന്ന പ്രകാര്യവും ശ്രദ്ധയില്‍ പെടുത്തി. കളക്ടര്‍ നല്‍കിയ ഉറപ്പിന്മേല്‍ കെസിവൈഎം മൂന്നു ദിവസമായി നടത്തി വരുന്ന സമരം അവസാനിപ്പിച്ചതായി രൂപതാ ഡയറക്ടര്‍ ഫാ.ലാല്‍ ജേക്കബ് പൈനുങ്കല്‍ അറിയിച്ചു. നിരാഹാര സമരത്തിന് നേതൃത്വം നല്‍കിയ എബി ന്‍ ഫിലിപ്പ് മുട്ടപ്പള്ളിക്കും അഖില്‍ പള്ളത്തിനും മുന്‍ കേന്ദ്ര സഹമന്ത്രി പി.സി.തോമസ് നാരങ്ങാനീര് നല്‍കിയാണ് സമരം അവസാനിപ്പിച്ചത്.തുടര്‍ന്ന് നടത്തിയ വിജയാഹ്ലാദ പ്രകടനത്തിന് രൂപതാ പ്രസിഡന്റ് ജിഷിന്‍ മുണ്ടക്കാതടത്തില്‍ നേതൃത്വം നല്‍കി. നിരാഹാര അനുഷ്ടിച്ച എബിനും, അഖിലിനും അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു കൊണ്ട് കെ സി വൈഎം പ്രവര്‍ത്തകര്‍ വിജയാഹ്ലാദ പ്രകടനം നടത്തി
Sign in
Sign in
Recover your password.
A password will be e-mailed to you.