തോട്ടം തൊഴിലാളികളുടെ ദിവസ മിനിമ വേതനം 600-രൂപയായി വര്‍ദ്ധിപ്പിക്കണം

0

കല്‍പ്പറ്റ:തോട്ടം തൊഴിലാളികളുടെ ന്യായമായ താഴെപറയുന്ന ആവശ്യങ്ങള്‍ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തി എത്രയും പെട്ടെന്ന് പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് വയനാട് സ്റ്റേറ്റ്‌സ് ലേബര്‍ യൂണിയന്‍(സി.ഐ.ടി.യു)കലക്ടറേറ്റ് മാര്‍ച്ച് നടത്തിയത്.തോട്ടം തൊഴിലാളികളുടെ കൂലി നിശ്ചയിക്കുക,ശമ്പളം മസ്റ്റര്‍ ഓഫീസ് വഴി നേരിട്ട് നല്‍കുക,ശമ്പളം കൃത്യസമയത്ത് നല്‍കുക,മുഴുവന്‍ തൊഴിലാളികളേയും ബി.പി.എല്‍.പട്ടികയില്‍ ഉള്‍പ്പെടുത്തുക,ആശുപത്രികള്‍ നവീകരിക്കുക,ശുദ്ധമായ കുടിവെള്ളം ആവശ്യത്തിന് നല്‍കുക,തൊഴിലാളികള്‍ക്ക് വീട് വെയ്ക്കുവാന്‍ തോട്ടം ഉടമകള്‍ ഭൂമി നല്‍കുക,ഗ്രാറ്റിവിറ്റി ലഭിക്കാനുള്ളവര്‍ക്ക് ഗ്രാറ്റിവിറ്റി ഉടന്‍ നല്‍കുക,അപകട നിലയിലുള്ള ഫാക്ടറികള്‍ ഉടന്‍ നവീകരിക്കുക,പ്ലാന്റേഷന്‍ നിയമങ്ങള്‍ ലംഘിക്കുന്ന ഉടമകള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കക,തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥന്‍മാരുടെ ഇടപെടലുകള്‍ കാര്യക്ഷമമാക്കുക,തൊഴിലാളികള്‍ക്ക് ചികിത്സ ഉറപ്പ് വരുത്തുക,കൂടാതെ തോട്ടങ്ങളില്‍ ജോലി ചെയ്ത് പിരിഞ്ഞ് പോയ തൊഴിലാളികള്‍ക്കും മറ്റ് തൊഴിലാളികള്‍ക്കും കാന്‍സര്‍ പോലുള്ള മാരകമായ രോഗങ്ങളാണ് പിടിപെടുന്നത്.ഇത് കുടിക്കുന്ന വെള്ളത്തില്‍ കൂടിയാണ് രോഗം പിടിപെടുന്നത് ചായച്ചെടിയ്ക്കും കളനശീകരണത്തിനും വേണ്ടിഅടിക്കുന്ന കീടനാശിനി പ്രയോഗം മൂലം വര്‍ഷകാലങ്ങളില്‍ വെള്ളം കുത്തിയൊലിച്ച് എത്തുന്നത് ചതുപ്പ് നിലത്തുള്ള എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിച്ച കിണറ്റിലേക്കാണ്.ഈ കിണറുകളില്‍ നിന്നും ശുദ്ധീകരിക്കാതെയാണ് പാടികളിലേക്ക് തുരുമ്പ് പിടിച്ച പൈപ്പ് വഴി വെള്ളം എത്തിക്കുന്നത്.പാടികളില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടക്കാത്തത് കൊണ്ട് കവായില്‍ പുഴുക്കള്‍ നിറയുന്നത് പതിവാണ്. തോട്ടം തൊഴിലാളികളുടെ ജീവല്‍പ്രശനങ്ങള്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടന്ന കലക്ടറേറ്റ് മാര്‍ച്ച് സി.ഐ.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറി കെ.വി.മോഹനന്‍ ഉദ്ഘാടനം ചെയ്തു.സി.എച്ച് മമ്മി അധ്യക്ഷത വഹിച്ചു.യൂണിയന്‍ ജനറല്‍ സെക്രട്ടറി പി.ഗഗാറിന്‍ വി.വി.ബേബി,പി.ആലി.കെ.സൈതലവി,എസ്.രവി,സവിത ശേഖര്‍,കെ.ശാന്ത,പി.വി.സ്മിത,യു.കരുണന്‍,കെ.ടി.ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!