വയോക്ഷേമ കോള്‍സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു

0

ജില്ലാ ഭരണകൂടം, സാമൂഹ്യ നീതി വകുപ്പ്, കുടുംബശ്രീ മിഷന്‍, വനിതാ ശിശു വികസന വകുപ്പ്, കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ വയോജന പരിപാലനത്തിനായി വയോക്ഷേമ കോള്‍സെന്റര്‍ ആരംഭിച്ചു. കളക്ട്രേറ്റിലെ രാജീവ് ഗാന്ധി നാഷണല്‍ ക്രഷ് കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ച കോള്‍സെന്ററിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള നിര്‍വ്വഹിച്ചു.ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് വയോജനങ്ങളുടെ ആരോഗ്യ പ്രശ്നങ്ങളും അടിയന്തിര ആവശ്യങ്ങളും മനസ്സിലാക്കി അവ പരിഹരിക്കുന്നതിനായി കോള്‍സെന്റര്‍ ആരംഭിച്ചത്. രാവിലെയും ഉച്ചയ്ക്കും രണ്ട് ഷിഫ്റ്റുകളിലായി 10 വീതം ജീവനക്കാര്‍ ജില്ലയിലെ മുതിര്‍ പൗരന്‍മാരെ ഫോണില്‍ വിളിച്ച് വിവരങ്ങള്‍ ശേഖരിച്ച് പരിഹാരം ലഭ്യമാക്കുകയാണ് ഈ സെന്ററിന്റെ പ്രവര്‍ത്തനത്തിലൂടെ ലക്ഷ്യമിടുത്. അധ്യാപകര്‍ക്കാണ് കോള്‍സെന്ററിന്റെ പ്രവര്‍ത്തന ചുമതല കോള്‍ സെന്ററുമായി ബന്ധപ്പെടുന്നതിന് 04936 233000 എന്ന നമ്പറില്‍ ബന്ധപ്പെടാം.
ചടങ്ങില്‍ ജില്ലാ സാമൂഹ്യനീതി വകുപ്പ് ഓഫീസര്‍ അഷ്റഫ് കാവില്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി. സാജിത, ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ സൈന, വയോമിത്രം ജില്ലാ കോര്‍ഡിനേറ്റര്‍ ഷിനോജ്.പി.ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!