സുല്‍ത്താന്‍ബത്തേരി എംഎല്‍എ ഐ സി ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ കോളേരി ശ്രീ നാരായണ ഓഡിറ്റോറിയത്തിലാണ്് യോഗം ചേര്‍ന്നത്.നിലവില്‍ നടന്നിട്ടുള്ള പ്രവര്‍ത്തിയുടെ ഗുണനിലവാരം പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് എക്‌സിക്യൂട്ടീവ് എന്‍ജിനീയറെ ചുമതലപ്പെടുത്തി. കെഎസ്ഇബി കെഡബ്ല്യുഎ എന്നീ വകുപ്പുകള്‍ക്ക് നാളിതുവരെയായിട്ടും തുക കൈമാറാത്തത് ഗുരുതരമായ വീഴ്ചയാണെന്നും അതിനാല്‍ തുക എത്രയും വേഗം കൈമാറി നടപടി പൂര്‍ത്തീകരിക്കണം എന്നും എംഎല്‍എ ആവശ്യപ്പെട്ടു.
വിവിധ വകുപ്പുകളുടെ ഏകോപനം കാര്യക്ഷമമാക്കിയാല്‍ മാത്രമേ പ്രവര്‍ത്തികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുവാന്‍ സാധിക്കൂ. അതിനാല്‍ ഉടന്‍ തന്നെ ഉദ്യോഗസ്ഥതലത്തില്‍ അവലോകന യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്. കരാറുകാരന്റെ ഭാഗത്തുനിന്ന് അലംഭാവം ഉണ്ടാവില്ല എന്ന് ഉറപ്പുവരുത്തുകയും യഥാര്‍ത്ഥ കരാറുകാരന്‍ പ്രവര്‍ത്തി പൂര്‍ത്തീകരിക്കണമെന്നും നിലവില്‍ അവരുടെ ജീവനക്കാരുടെ വിവരങ്ങള്‍ മൂന്നുദിവസത്തിനകം ഹാജരാക്കാനും എംഎല്‍എ ആവശ്യപ്പെട്ടു. നിലവിലുള്ള സബ് കരാറുകാരനാണ് പ്രവര്‍ത്തിയില്‍ ക്രമക്കേട് കാണിക്കുന്നതെന്നും അതിനാല്‍ ഇയാളെ തുടര്‍ പ്രവര്‍ത്തിയില്‍ നിന്നും ഒഴിവാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജനകീയ സമിതി ചൂണ്ടിക്കാണിച്ച ക്രമക്കേടുകള്‍ പരിഹരിക്കാമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഉറപ്പുനല്‍കി .കോളേരി ജനകീയസമിതി ക്രമക്കേടുകള്‍ ചൂണ്ടിക്കാണിച്ച് എംഎല്‍എ ക്ക് നിവേദനം സമര്‍പ്പിച്ചു. യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ദിലീപ്കുമാര്‍, മീനങ്ങാടി പഞ്ചായത്ത് പ്രസിഡണ്ട് ബീനാ വിജയന്‍, ബത്തേരി മുനിസിപ്പാലിറ്റി ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി കെ സഹദേവന്‍ ,മെമ്പര്‍മാരായ സജീവന്‍ എന്നിവരും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് പിഡബ്ല്യുഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ വാട്ടര്‍ അതോറിറ്റി ഫോറസ്റ്റ് തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ആര്‍ എസ് ഡി എല്‍ ഉദ്യോഗസ്ഥരും ജനകീയ വികസന സമിതി കോളേരി യൂണിറ്റ് ഭാരവാഹികളും പങ്കെടുത്തു