മന്ത്രി കെ ടി ജലീലിനെതിരെ വ്യാപക പ്രതിഷേധം.

0

സ്വര്‍ണ്ണക്കടത്തു കേസിലും വിദേശ വിനിമയ ചട്ടലംഘനത്തിന്റെ പേരിലും എന്‍ഫോഴ്‌സ്‌മെന്റിന്റെ ചോദ്യം ചെയ്യലിന് വിധേയനായ മന്ത്രി കെടി ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് പ്രതിപക്ഷ പ്രക്ഷോഭം. ജില്ലയിലും വിവിധ കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ് , ബിജെപി , യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. മന്ത്രി ജലീലിന്റെ കോലം കത്തിച്ചു.

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി ജെ പി സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ ദിനത്തിന്റെ ഭാഗമായി ബത്തേരി നിയോജക മണ്ഡലം കമ്മറ്റി നേതൃത്വത്തില്‍ ടൗണില്‍ പ്രകടനം നടത്തി.കരിദിനവും പ്രതിഷേധ പരിപാടിയും ിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയല്‍ ഉദ്ഘാടനം ചെയ്തു. കെ പി മധു, സി ആര്‍ ഷാജി, ദീനദയാല്‍, റ്റി എന്‍ വിജയന്‍, അര്‍ജുനന്‍, ലിലില്‍ കുമാര്‍, ഷാകില്‍ ഷാജി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

മന്ത്രി കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിപക്ഷ പ്രതിഷേധം. കല്‍പ്പറ്റചെമ്മണ്ണൂര്‍ ജംഗ്ഷനില്‍ മന്ത്രി കെടി ജലീലിന്റെ കോലം കത്തിച്ച് ബിജെപിക്കാര്‍ പ്രതിഷേധിച്ചു. ജലീലിന്റെ രാജിആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തി. എച്ച്‌ഐഎം യുപി സ്‌കൂള്‍ പരിസരത്ത് പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. വി

മന്ത്രി കെ.ടി.ജലീലിനെതിരെ പ്രതിഷേധം മാനന്തവാടിയില്‍ ബി.ജെ.പി.ജലീലിന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു. നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്നപ്രതിഷേധ സമരം ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് കണ്ണന്‍കണിയാരം അദ്ധ്യക്ഷത വഹിച്ചു.വിജയന്‍ കൂവണ, അഖില്‍ പ്രേം, ജി.കെ.മാധവന്‍, വില്‍ഫ്രഡ് ജോസ്, പുനത്തില്‍ രാജന്‍, ഷിംജിത്ത് കണിയാരം തുടങ്ങിയവര്‍ സംസാരിച്ചു.

സ്വര്‍ണ്ണക്കടത്ത്, വിദേശ ചട്ട ലംഘനം ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യലിന് വിധേയനായ മന്ത്രി കെ ടി ജലീലിന്റെ രാജിയാവശ്യപ്പെട്ട് യൂത്ത് ലീഗ് കണിയാമ്പറ്റ പഞ്ചായത്ത് കമ്മിറ്റി കമ്പളക്കാട് ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രതീകാത്മകമായി ജലീലിനെ കൈയാമം വെച്ച് നടന്ന പ്രകടനത്തിന് യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് പി ഇസ്മായില്‍ ,ജില്ലാ പ്രവര്‍ത്തക സമിതിയംഗങ്ങളായ നൂര്‍ഷ ചേനോത്ത്, ഫസല്‍ സി എച്ച്, ലുഖ്മാനുല്‍ ഹക്കീം വി പി സി, ഇബ്രാഹിം കടാം തോട്ടില്‍, റിന്‍ഷാദ് പി എം,ബഷീര്‍ പഞ്ചാര, ഹാരിസ് മാട്ടായി, റഷീദ് ചെറുവനശ്ശേരി എന്നിവര്‍ നേതൃത്വം നല്‍കി

Leave A Reply

Your email address will not be published.

error: Content is protected !!