കോവിഡ് രോഗികള്‍ക്ക് മോശം ഭക്ഷണം നല്‍കുന്നതായി പരാതി

1

എടവക പുതിയിടം കുന്നിലെ ഫസ്റ്റ് ലൈന്‍ കോവിഡ് സെന്ററിലെ രോഗികള്‍ക്കാണ് മോശം ഭക്ഷണം നല്‍കുന്നതെന്ന പരാതി ഉയര്‍ന്നത്.പരാതി ഉയര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ അന്വേഷിക്കുകയും നല്ല രീതിയില്‍ ഭക്ഷണം നല്‍കുന്നതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്തിട്ടുണ്ടെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയന്‍ പറഞ്ഞു.

എടവക പുതിയിടംകുന്നിലെ ഫസ്റ്റ് ലൈന്‍ട്രിറ്റ്‌മെന്റ് സെന്ററിലെ രോഗികളാണ് പരാതിയുമായി രംഗത്ത് എത്തിയത്.പത്തും പന്ത്രണ്ടും ദിവസമായി സെന്ററില്‍ കഴിയുന്ന രോഗികളാണ് ആരോപണങ്ങളുമായി രംഗത്ത് എത്തിയത്.കൊവിഡ് രോഗികള്‍ക്ക് നല്ലതരം ഭക്ഷണം നല്‍കണമെന്നാണ് നിര്‍ദ്ദേശം.എന്നാല്‍ പകരം മോശം ഭക്ഷണം നല്‍കുന്നുവെന്നാണ് സെന്ററില്‍ പ്രവേശിക്കപ്പെട്ട രോഗികളുടെ ആരോപണം. അതെ സമയം പരാതിയുടെ അടിസ്ഥാനത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും സെന്ററിലെത്തുകയും മെനു പ്രകാരമുള്ള നല്ല ഭക്ഷണം നല്‍കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തിട്ടുണ്ടെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയന്‍ പറഞ്ഞു.

1 Comment
  1. Muhammed nafih m says

    Its very difficulty

Leave A Reply

Your email address will not be published.

error: Content is protected !!