ഷാര്‍ജ പൊലീസ് ‘സഹല്‍’ വഴി 48,000 ഇടപാടുകള്‍ പൂര്‍ത്തിയാക്കി.

0

ട്രാഫിക് ഇടപാടുകള്‍ വേഗത്തിലും കാര്യക്ഷമമായും പൂര്‍ത്തീകരിക്കുന്നതിന് ലളിതവും തടസ്സരഹിതവുമായ നടപടിക്രമങ്ങളിലൂടെ പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ നല്‍കുന്ന ‘സഹല്‍’ വഴി 48,000 ഇടപാടുകള്‍ പൂര്‍ത്തിയാക്കിയതായി ഷാര്‍ജ പൊലീസ് അറിയിച്ചു. ജനറല്‍ കമാന്‍ഡിലെ ഡ്രൈവര്‍മാരുടെയും വാഹനങ്ങളുടെയും ലൈസന്‍സിങ്? വകുപ്പ് പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകളിലാണ് ഇക്കാര്യം രേഖപ്പെടുത്തിയത്. 2020 ന്റെ ആദ്യ പകുതിയിലാണ് ഇത്രയും ഇടപാടുകള്‍ തീര്‍പ്പാക്കിയതെന്നും രണ്ട് മിനിറ്റാണ് ഒരു കേസിനെടുത്തതെന്നും പൊലീസിലെ ഏകോപന ബ്രാഞ്ച് ഡയറക്ടര്‍ ക്യാപ്റ്റന്‍ ജാബിര്‍ ആസാദ് പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!