യുഎഇയില്‍ ഇന്ന് 931 പേര്‍ക്ക് കൂടി കോവിഡ്.
\യുഎഇയില്‍ വെള്ളിയാഴ്ച 931 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 517 പേര്‍ രോഗമുക്തി നേടി. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കൂടുമ്പോഴും ഇന്ന് ഒരു മരണം പോലും സംഭവിച്ചില്ലെന്നത് ആശ്വാസകരമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 75,177 കൊവിഡ് പരിശോധനകള്‍ കൂടി നടത്തിയതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.