ഒമാനില്‍ കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു;ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി
രാജ്യത്തെ കോവിഡ് വ്യാപന തോത് വര്‍ധിച്ചുവരുന്നതായും ജാഗ്രത പാലിക്കണമെന്നും ഒമാന്‍ ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അല്‍ സഈദി പറഞ്ഞു. ഗുരുതര രോഗബാധിതര്‍ തങ്ങളുടെ ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ ശ്രദ്ധിക്കണം. ആശുപത്രികളും ആരോഗ്യ സ്ഥാപനങ്ങളും മരുന്നുകളുടെ വിതരണം നിര്‍ത്തിെവച്ചിട്ടില്ല. ഗുരുതര രോഗബാധിതര്‍ക്ക് മരുന്ന് എത്തിച്ചുനല്‍കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.