ജനറല്‍ ആശുപത്രിയില്‍ പ്രസവം കഴിഞ്ഞ യുവതിക്കും നേഴ്‌സിനും കോവിഡ്

0

കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ പ്രസവം കഴിഞ്ഞ യുവതിക്കും നഴ്‌സിനും കോവിഡ്.ആര്‍ടിപിസിആര്‍ പരിശോധനയിലാണ് ഇരുവര്‍ക്കും രോഗം സ്ഥിരീകരിച്ചത്.കഴിഞ്ഞ ദിവസമാണ് കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെ മീനങ്ങാടി സ്വദേശിനിയായ നഴ്‌സിന് കോവിഡ് സ്ഥിരീകരിച്ചത്.

ഇതേ ആശുപത്രിയില്‍ പ്രസവം കഴിഞ്ഞു ചികിത്സയിലായിരുന്ന കാക്കവയല്‍ സ്വദേശിനിയായ യുവതിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഗര്‍ഭിണിക്കും രോഗം സ്ഥിരീകരിച്ചതോടെ ആശുപത്രിയിലെ ഗൈനക്കോളജി ബ്ലോക്ക് വ്യാഴാഴ്ച്ച അടക്കുകയും ബ്ലോക്കില്‍ ഉണ്ടായിരുന്ന രോഗികളെ ആശുപത്രിയില്‍ മറ്റു വാര്‍ഡിലേക്ക് മാറ്റുകയും ചെയ്തു. നേഴ്‌സിനെ ഉറവിടം വ്യക്തമായിട്ടില്ല. രോഗം സ്ഥിരീകരിച്ച നേഴ്‌സുമായി സമ്പര്‍ക്കം പുലര്‍ത്തിയ ഡോക്ടക്കം നിരീക്ഷണത്തിലാണ്. ഗൈനക്കോളജി ബ്ലോക്കിലുണ്ടായിരുന്ന ഗര്‍ഭിണികളും നിരീക്ഷണത്തിലാണ്. ഗൈനക്കോളജി ബ്ലോക്ക് വിഭാഗം അണുവിമുക്തമാക്കിയ ശേഷം ഇന്ന് തുറന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. കല്‍പ്പറ്റയില്‍ ഇന്നു നടന്ന കോവിഡ് പരിശോധനയില്‍ പെരിക്കല്ലൂര്‍ സ്വദേശിക്കും പരിശോധനാഫലം പോസിറ്റീവായിട്ടുണ്ട്. ഇയാള്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് രോഗം സ്ഥിരീകരിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!