നിറ കേരളം ചിത്രകലാ ക്യാമ്പ് ; ജില്ലയെ പ്രതിനിധീകരിച്ച് ഏഴ് ചിത്രകാരന്‍മാര്‍

0

വയനാടിന് അഭിമാനമായി 7 പേര്‍ . ചിത്രകലാ കാരന്‍മാരെ സഹായിക്കുന്നതിനായി കേരള ലളിത കല അക്കാദമി സംസ്ഥാന തലത്തില്‍ സംഘടിപ്പിച്ച നിറ കേരളം ദശദിന ചിത്രകലാ ക്യാമ്പിലാണ് ഇവര്‍ ജില്ലയെ പ്രതിനിധാനം ചെയ്തത്
105 പേരാണ് ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

മറ്റു വരുമാന  മാര്‍ഗങ്ങള്‍ ഇല്ലാത്ത കലാകാരന്മാര്‍ക്ക് ക്യാന്‍വാസും ബ്രഷും അനുബന്ധ സാമഗ്രികളും ചെറിയൊരു സാമ്പത്തിക സഹായങ്ങളും വീടുകളില്‍ അക്കാദമി എത്തിച്ചു നല്‍കുകയായിരുന്നു.കാട്ടിക്കുളം സ്വദേശി സുധീഷ് പല്ലിശ്ശേരിയുടെ വകഭേദങ്ങള്‍, തൃക്കൈപ്പറ്റ സ്വദേശിനിയായ കെ പി ദീപയുടെ പച്ചക്കാടിന് കത്താത്ത തീ, എം ആര്‍ രമേശിന്റെ കാട്ടുനായ്ക്ക വിഭാഗത്തിന്റെ മരണാനന്തര ചടങ്ങുകള്‍,മാനന്തവാടി സ്വദേശി ഉമേഷ് വിസ്മയുടെ സ്വത്വ പ്രതിസന്ധി,വാഴവറ്റ സ്വദേശി പ്രസിത ബിജുവിന്റെ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സ്‌നേഹ ബന്ധം, പുല്‍പ്പള്ളി സ്വദേശിനി ആതിര കെ അനുവിന്റെ ഡിസ്റ്റിക്ഷന്‍ ഓഫ് വ്യൂ, ചെറൂറുകാരനായ ബിനിഷ് നാരായണന്റെ വീടുമായും പ്രകൃതിയുമായുള്ള ബന്ധം എന്നിവയെല്ലാം മനോഹരമായ കലാ സൃഷ്ടികളായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!