രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സ്ഥിരീകരിച്ചത് 83,883 കൊവിഡ് കേസുകള്‍

0

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 83,883 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 4,367,436 ആയി. കഴിഞ്ഞ ദിവസംമാത്രം ഇന്ത്യയില്‍ 1,043 പേര്‍ മഹാമാരിമൂലം മരിച്ചു. ആകെ 73,923 മരണങ്ങളാണ് ഇന്ത്യയില്‍ കൊവിഡ് രോഗവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസം രോഗബാധിതരുടെ എണ്ണത്തില്‍ രാജ്യം ബ്രസീലിനെ മറികടന്നിരുന്നു. നിലവില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള ലോകത്തിലെ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 11,72,179 സ്രവസാമ്പിളുകളാണ് കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയത്.

Leave A Reply

Your email address will not be published.

error: Content is protected !!