നൂല്‍പ്പുഴ തോട്ടാമൂല കമ്പകോടിയില്‍ 8 ലിറ്റര്‍ ചാരായം എക്‌സൈസ് പിടികൂടി.വയനാട് എക്സൈസ് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സുല്‍ത്താന്‍ ബത്തേരി എക്‌സൈസ് റേഞ്ച് പാര്‍ട്ടിയും, വയനാട് എക്‌സൈസ് ഇന്റലിജന്‍സും കമ്പക്കോടി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് 8 ലിറ്റര്‍ ചാരായം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് കോഴിപ്പാടത്തു വീട്ടില്‍ കെ .കെ സുരേഷ് എന്നയാളുടെ പേരില്‍ കേസെടുത്തു. എക്‌സൈസ് ഇന്റലിജന്‍സ് ഇന്‍സ്‌പെക്ടര്‍ എം. കെ . സുനിലിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.