ഓണാഘോഷം ലളിതമാക്കണം ആര്‍ ഇളങ്കോ ഐപിഎസ്

0

കൊവിഡ് രോഗം ക്രമാതീതമായി വര്‍ദ്ധിച്ചു വരുന്ന ഘട്ടത്തില്‍ പൊതുജനം കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ട് ലളിതമായി ഈ വര്‍ഷത്തെ ഓണം ആഘോഷിക്കണമെന്നും ഓണ തിരക്കുമായി ബന്ധപ്പെട്ട് ഉപഭോക്താക്കള്‍ കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ വരുന്ന അവസരത്തില്‍ മുന്‍കരുതലുകള്‍ വ്യാപാരസ്ഥാപനങ്ങള്‍ എടുക്കേണ്ടതാണെന്നും ജില്ലാ പോലീസ് മേധാവി ആര്‍ ഇളങ്കോ ഐപിഎസ് അറിയിച്ചു.

ഇതുമായി ബന്ധപ്പെട്ട് താഴെപ്പറയുന്ന നിബന്ധനകള്‍ പാലിച്ചുകൊണ്ട് ആയിരിക്കണം വ്യാപാരസ്ഥാപനങ്ങളില്‍ കച്ചവടം നടത്തേണ്ടതും പൊതുജനങ്ങള്‍ ഓണം ആഘോഷിക്കേണ്ടതും

വ്യാപാരസ്ഥാപനങ്ങളില്‍ സാധനങ്ങള്‍ വാങ്ങാന്‍ വരുന്ന ആളുകള്‍ കഴിയുന്നത്ര അകലം പാലിച്ചുകൊണ്ടായിരിക്കണം നില്‍കേണ്ടത്

കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിച്ചും മാസ്‌ക് ധരിച്ചും സാനിറ്റെസര്‍് ഉപയോഗിച്ചും ഉപഭോക്താക്കളെ അകലം പാലിച്ച് നിര്‍ത്തിയും കച്ചവടം നടത്തണം

ആളുകള്‍ അകലം പാലിച്ച് നില്‍ക്കുവാന്‍ വ്യാപാര ഉടമ നിലത്ത് മാര്‍ക്കിംഗ് ചെയ്യേണ്ടതാണ്.
കടകളുടെ വലിപ്പമനുസരിച്ച് ഒരു സമയം വ്യാപരസ്ഥാപനത്തിനുള്ളില്‍ പ്രവേശിക്കാവുന്നവരുടെ എണ്ണം കടയുടെ പുറത്തു പതിക്കണം.ഒരു സമയത്തും കടകളില്‍ ജന തിരക്ക് ഉണ്ടാവന്‍ ഇടവരരുത്.കൂടാതെ ഉപഭോക്താവിന് കടക്കുള്ളില്‍ ചെലവഴിക്കാവുന്ന പരമാവധി സമയത്തെ കുറിച്ചും ഉപഭോക്താവിനെ അറിയിക്കേണ്ടാണ്. കഴിയുന്നതും പണം നേരിട്ട് വാങ്ങാതെ ക്യാഷ് ലെസ് സംവിധാനം പ്രോത്സാഹിപ്പിക്കേണ്ടതാണ്.

മാള്‍സ് , ഹൈപ്പര്‍മാര്‍ക്കറ്റ് പോലുള്ള വ്യാപാര സ്ഥപനങ്ങളും മറ്റും കഴിയുന്നതും ഹോം ഡെലിവറി ചെയ്യേണ്ടതാണ്

ബിസിനസ് സ്ഥാപനങ്ങള്‍ ബാങ്ക്, ഇന്‍ഷൂറന്‍സ്, മറ്റ് ജനസേവന സ്ഥാപനങ്ങള്‍ തുടങ്ങിയവ ജനതിരക്ക് നിയന്ത്രിച്ച് പ്രവര്‍ത്തിക്കാന്‍ നടപടി സ്വീകരിക്കേണ്ടതാണ്. അതുപോലെ പരമാവധി 50 % ജീവനക്കാരെ വച്ച് പ്രവര്‍ത്തിക്കേണ്ടതും ആളുകളെ ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് വേണ്ടി പ്രോല്‍സാഹിപ്പിക്കേണ്ടതാണ്.
ഓണാഘോഷവുമായി ബന്ധപ്പെട്ടുള്ള ഉത്സവം മേള , എക്‌സിബിഷന്‍ പോലുള്ള പരിപാടികഒഴിവാക്കേണ്ടതാണ്.

കൊവിഡ് രോഗം വ്യാപിച്ച് കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ ഓണാഘോഷത്തിന്റെ ഭാഗമായുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കേണ്ടതാണ്.
ഹോട്ടലുകള്‍, റെസ്‌റ്റേററ്റുകള്‍ പോലുള്ള സ്ഥാപനങ്ങള്‍ സാമൂഹിക അകലം പാലിച്ച് കൊണ്ടായിരിക്കണം പ്രവര്‍ത്തിക്കേണ്ടത്. ലോഡ്ജുകളില്‍ റൂമകള്‍ നല്‍കുമ്പോള്‍ റൂം അണുനശീകരണം നടത്തിയതിനു ശേഷം മാത്രമേ കൊടുക്കാവു.
അതുപോലെ ഒരു താമലക്കാര്‍ പോയതിനുശേഷം റൂം അണിനശീകരണം ചെയ്തതിനുശേഷം മാത്രമേ അടുത്ത പാര്‍ട്ടിക്ക് നല്‍കാവൂ.

സ്ഥാപനങ്ങളില്‍ ഓണഘോഷത്തിന്റെ ഭാഗമായുള്ള പൂക്കളം ഒഴിവാക്കേണ്ടതാണ്. സംസ്ഥാനത്തിന്റെ പുറത്തു നിന്നുള്ളവരെ പൂ കൊണ്ട് വന്ന് വില്‍പന നടത്തുവാന്‍ അനുവദിക്കില്ല.

ഓണസദ്യപോലുള്ള പരിപാടികള്‍ ഒഴിവാക്കേണ്ടതാണ്.
ആളുകള്‍ ഒത്തുചേര്‍ന്നുള്ള പൊതു ഓണാഘോഷ പരിപാടികള്‍ അനുവദിക്കില്ല.
മേല്‍ പറഞ്ഞ കാര്യങ്ങള്‍ നോണ്‍ കണ്ടെയന്‍മെന്റ് സോണില്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങളാണ്. കണ്ടെയ്ന്‍മെന്റ് സോണില്‍ മുമ്പ് സംസ്ഥാന സര്‍ക്കാറും ജില്ലാ ഭരണകൂടവും നല്‍കിയിട്ടുള്ള അതേ നിയന്ത്രണങ്ങള്‍ തുടരുന്നതാണ്.
കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് കൊണ്ട് വ്യാപാരസ്ഥാപനങ്ങളില്‍ കച്ചവടം നടത്തുന്നവര്‍ക്കെതിരെയും സാമൂഹിക അകലം പാലിക്കാതെ കൂട്ടംകൂടി നില്‍ക്കുന്നവര്‍ക്കെതിരെ മാസ്‌ക് ധരിക്കാതവര്‍ക്കെതിരെയും നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചുകൊണ്ട് ഓണാഘോഷം സംഘടിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!