വനിതാ കമ്മിഷന്‍ അദാലത്തുകള്‍ കോവിഡ് സാഹചര്യം വിലയിരുത്തി പുനരാരംഭിക്കും: ചെയര്‍പേഴ്സണ്‍

0

കോവിഡ്  മഹാമാരിയെത്തുടര്‍ന്ന് രാജ്യമൊട്ടാകെ അടച്ചിട്ടതിനാലും ആരോഗ്യച്ചട്ടം കര്‍ശനമായി പാലിക്കേണ്ടതിനാലും, മുടങ്ങിയ അദാലത്തുകള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച് കോവിഡ് സാഹചര്യം വിലയിരുത്തി തീരുമാനമെടുക്കുമെന്ന് വനിതാ കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ എം.സി. ജോസഫൈന്‍ അറിയിച്ചു.

വ്യക്തികളുടെ സ്വകാര്യതയെ മാനിക്കേണ്ടതിനാല്‍ വനിതാ കമ്മിഷനിലേക്കുള്ള പരാതികള്‍ രേഖാമൂലം കവറിലാക്കി തപാലിലോ, സ്‌കാന്‍ ചെയ്തോ, സോഫ്റ്റ്കോപ്പിയായി ഇ-മെയില്‍ ആയോ അയക്കേണ്ടതാണെന്നും ചെയര്‍പേഴ്സണ്‍ അറിയിച്ചു. കോവിഡിനെ തുടര്‍ന്നുള്ള ലോക്ക്ഡൗണിന്റെയും ആരോഗ്യച്ചട്ടം പാലിക്കേണ്ടതിനാലും അദാലത്തുകള്‍ വൈകിയ സാഹചര്യമുണ്ട്. പരാതിക്കാരെ നേരില്‍ കേള്‍ക്കേണ്ട സ്വകാര്യവിഷയങ്ങളായതിനാല്‍ ഓണ്‍ലൈനായി പരാതിപറയാന്‍ പരാതിക്കാര്‍ക്കും ബുദ്ധിമുണ്ടാകാനിടയുണ്ട്.
കേരള വനിതാ കമ്മിഷന്‍ ഔദ്യോഗികമായി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുടെ സേവനം ഉപയോഗിക്കുന്നില്ല. എന്നാല്‍ ഫെയ്സ്ബുക്ക്, ഗൂഗിള്‍ റിവ്യൂ തുടങ്ങിയവയിലെ സ്വകാര്യ ഗ്രൂപ്പുകളിലും പേജുകളിലും വ്യക്തികള്‍ പരാതികള്‍ അയക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സ്വകാര്യവിഷയമായതിനാല്‍ ഇത്തരം പ്ലാറ്റ്ഫോമുകളിലൂടെ പൊതുവായി പരാതികള്‍ അയക്കരുത്. പരാതികള്‍ രേഖാമൂലം വനിതാ കമ്മിഷന്‍, പിഎംജി, പട്ടം പാലസ് പി.ഒ., തിരുവനന്തപുരം-695 004 എന്ന വിലാസത്തിലോ[email protected] എന്ന ഇ-മെയില്‍ വിലാസത്തിലോ അയക്കേണ്ടതാണ്.

Leave A Reply

Your email address will not be published.

error: Content is protected !!