പപ്പടമില്ലാതെ എന്ത് ഓണം ?

0

ഓണക്കാലത്ത് പ്രതീക്ഷയര്‍പ്പിച്ച് പപ്പടവിപണി.കൊവിഡ് പ്രതിസന്ധിയില്‍ തകര്‍ന്ന പപ്പട വ്യവസായം
ഓണക്കാലമായതോടെ പതിയെ ഉയരുകയാണ്.മറ്റെന്ത് കറികള്‍ സദ്യയില്‍ കുറഞ്ഞാലും പപ്പടം ഒഴിവാക്കാന്‍ പറ്റാത്ത ഒന്നാണ്.കോവിഡില്‍ തകര്‍ന്ന  പപ്പട ഉല്‍പാദന കേന്ദ്രങ്ങള്‍  ഓണനാളുകളില്‍ ചലിച്ച് തുടങ്ങി.കഴിഞ്ഞ 6 മാസമായി പപ്പട മേഖല നിര്‍ജീവമായിരുന്നു.

സദ്യ എത്രയൊക്കെ കുറച്ചാലും ചെറിയ ഒരുപാക്കറ്റ് പപ്പടം എങ്കിലും നമ്മള്‍ വാങ്ങും. ഉഴുന്നും മൈദയും കാരവും ഉപയോഗിച്ചുണ്ടാക്കുന്ന പപ്പടം പാക്കറ്റിലാക്കുന്ന തിരക്കിലാണ് പപ്പടം നിര്‍മ്മാതാക്കള്‍. ഉഴുന്നടക്കം പപ്പടത്തിന്റെ അസംസ്‌കൃത സാധനങ്ങള്‍ക്കെല്ലാം വില കുതിക്കുകയാണ്. ഉഴുന്നും കാരവും ഉപയോഗിച്ചുള്ള പപ്പടം മാത്രമല്ല. പല നിറത്തിലും ചക്ക, കപ്പ, തുടങ്ങിയവ ഉപയോഗിച്ചുള്ള പപ്പടവും വിപണിയില്‍ ഇപ്പോള്‍ ലഭ്യമാണ്. ഓണസദ്യയില്‍ കേമനായി നില്‍ക്കുന്ന വല്യ പപ്പടം  11 എണ്ണത്തിന് 12 രൂപയാണ് വില. 60 ഗ്രാമിനും 12 രൂപയാണ്. എങ്കിലും ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഇതൊന്നും ആവില്ലെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്.
പപ്പടമില്ലാതെ എന്ത് ഓണം ?

Leave A Reply

Your email address will not be published.

error: Content is protected !!