ഓണക്കാലത്തും തകര്‍ന്നടിഞ്ഞ് ഓട്ടോ ടാക്‌സി മേഖല

0

കോവിഡ് പ്രതിസന്ധിക്ക് പുറമെ ഇന്ധന വിലവര്‍ദ്ധനവ് കൂടിയായതോടെ ഓട്ടോ ടാക്‌സി മേഖല തകര്‍ന്നിരിക്കുകയാണ്.പണി ഇല്ലാതായതോടെ ഈ മേഖലയെ ആശ്രയിക്കുന്ന നുറുകണക്കിന് കുടുംബങ്ങളും പട്ടിണിയിലയിരിക്കുകയാണ്.രണ്ട് മാസത്തോളം നീണ്ടുനിന്ന ലോക്ഡൗണിന് ശേഷം വാഹനങ്ങള്‍ നിരത്തില്‍ ഇറക്കിയെങ്കിലും യാത്രക്കാര്‍ ഇല്ലാതായതോടെ വരുമാനവും നിലച്ചു.

ഇതിനുപുറമേ ഇന്ധന വിലവര്‍ധന കൂടിയായതോടെ ഈ മേഖല വന്‍ പ്രതിസന്ധിയാണ് നേരിടുന്നത്.നിലവില്‍ പെട്രോളിന് ലിറ്ററിന് 83.13 രുപയും, ഡിസലിന് 78.75 രുപയുമായി ഉയര്‍ന്നു.ഇതോടെ വന്‍ പ്രതിസന്ധിയാണ് ഈ മേഖല നേരിടുന്നത്.ഈ സാഹചര്യത്തില്‍ ഈ മേഖലയില്‍ തൊഴിലെടുക്കുന്നവരെ സഹായിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്നാണ് ആവശ്യം.

Leave A Reply

Your email address will not be published.

error: Content is protected !!