വള്ളിയൂര്‍കാവ് മഹോത്സവം ട്രേഡ് ഫെയര്‍ ലേലത്തില്‍ ക്രമക്കേട്
മാനന്തവാടി ശ്രീ വള്ളിയൂര്‍കാവ് മഹോത്സവം എക്സിബിഷന്‍ ട്രേഡ് ഫെയര്‍ ലേലത്തില്‍ ക്രമക്കേട്. ഉത്സവം കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും ലേല തുക മലബാര്‍ ദേവസ്വത്തിന് ലഭിച്ചില്ല. കാരറുകാരന്‍ നല്‍കിയ ചെക്കും മടങ്ങി. വിജിലന്‍സ് അന്വേഷണം വേണമെന്ന് ബി.ജെ.പി.തുക ലഭിക്കാത്തതു സംബന്ധിച്ച് നിയമനടപടി സ്വീകരിച്ചു വരുന്നതായി ദേവസ്വം പറയുന്നു.ലേല തുക ലേലം കൊണ്ടതിന് ശേഷം തുക അടച്ചാല്‍ മാത്രമെ മറ്റ് നടപടികള്‍ സ്വീകരിക്കാന്‍ പാടുള്ളു എന്നാല്‍ ഒരു രൂപ പോലും അടക്കാതെ എക്സിബിഷന്‍ ട്രേഡ് ഫെയര്‍ നടത്തുകയും ഉത്സവം കഴിഞ്ഞ് മാസം മൂന്നായിട്ടും ഒരു രൂപ പോലും ദേവസ്വത്തിന്റെ അകൗണ്ടിലേക്ക് എത്തിയില്ല എന്നതാണ് വാസ്തവം.
ഈ കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന വള്ളിയൂര്‍ക്കാവ് മഹോത്സവത്തിന്റെ എക്‌സിബിഷന്‍ ട്രേഡ് ഫെയര്‍ ലേലത്തിലാണ് ക്രമക്കേട് നടന്നത്. ലേല തുക ലേലം കൊണ്ടതിന് ശേഷം തുക അടച്ചാല്‍ മാത്രമെ മറ്റ് നടപടികള്‍ സ്വീകരിക്കാന്‍ പാടുള്ളു എന്നാല്‍ ഒരു രൂപ പോലും അടക്കാതെ എക്സിബിഷന്‍ ട്രേഡ് ഫെയര്‍ നടന്നു എന്ന് മാത്രമല്ല ഉത്സവം കഴിഞ്ഞ് മാസം മൂന്നായിട്ടും ഒരു രൂപ പോലും ദേവസ്വത്തിന്റെ അക്കൗണ്ട്ലേക്ക് എത്തിയില്ല എന്നതാണ് വാസ്തവം. ഉത്സവം മാര്‍ച്ച് 28 ന് കഴിഞ്ഞപ്പോള്‍ മാര്‍ച്ച് 30 ന് കരാറുകാരന്‍ ചെക്ക് നല്‍കിയത് അക്കൗണ്ടല്‍ പൈസ ഇല്ലാത്തതിനാല്‍ മടങ്ങുകയും ചെയ്തു. ഉദ്യോഗസ്ഥരെ നോക്കുക്കുത്തിയാക്കി ട്രസ്റ്റിമാരാണ് കാര്യങ്ങള്‍ ചെയ്യുന്നതെന്നും ക്രമക്കേട് വിജിലന്‍സ് അന്വേഷിക്കണമെന്നും ബി.ജെ.പി. വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ലേലത്തില്‍ ക്രമക്കേട് മാത്രമല്ല ദേവസ്വത്തിന്റെ തുക സി.പി.എം ഭരിക്കുന്ന ബാങ്കിലേക്കും സൊസൈറ്റിയിലേക്കും നടപടിക്രമങ്ങള്‍ മറികടന്ന് ഭീമമായ തുക നിക്ഷേപിച്ചതായും ബി.ജെ.പി നേതാക്കള്‍ കുറ്റപ്പെടുത്തി. വാര്‍ത്താ സമ്മേളനത്തില്‍ മണ്ഡലം പ്രസിഡന്റ് ഷിംജിത്ത് കണിയാരം, കെ. ശരത്ത് കുമാര്‍, ഇ.എ മഹേഷ്, നിഥീഷ് ലോക നാഥ് തുടങ്ങിയവര്‍ പങ്കെടുത്തു.