കുളങ്ങളില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

0

ഭക്ഷ്യ സുരക്ഷയുടെ ഭാഗമായി ബത്തേരി മുന്‍സിപ്പാലിറ്റിയിലെ കുളങ്ങളില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. മുനിസിപ്പാലിറ്റിയിലെ മണിച്ചിറ ചിറ, വീട്ടിക്കുറ്റി, ഓടപ്പള്ളം തുടങ്ങിയ ഇടങ്ങളിലാണ് ജലാശയങ്ങളില്‍ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചത്.അയ്യായിരത്തോളം കുഞ്ഞുങ്ങളെയാണ് ഈ വര്‍ഷം നിക്ഷേപിക്കുന്നത്.

കോവിസ് പ്രതിസന്ധി തീവ്രമായിരിക്കുന്ന സാഹചര്യത്തിലാണ് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുകഎന്നലക്ഷ്യത്തോടുകൂടി. ബത്തേരി നഗരസഭ മത്സ്യകൃഷിക്ക് പ്രാധാന്യം നന്നത്. ഇതിന്റെ ഭാഗമായി ഫിഷറീസ് വകുപ്പുമായി സഹകരിച്ചാണ് 5000 മത്സ്യക്കുഞ്ഞുങ്ങളെ നഗരസഭയിലെ കുളങ്ങളില്‍ നിക്ഷേപിക്കുന്നത്. ഇതിന്റെ തുടക്കം എന്ന നിലയില്‍ മണിച്ചിറചിറയില്‍ മത്സ്യക്കുഞ്ഞുങ്ങളെ ഇന്ന് നിക്ഷേപിച്ചു. ഇതിനുപുറമേ വിട്ടികുറ്റി ,ഓടപ്പള്ളം, തുടങ്ങിയ ഇടങ്ങളിലും മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു .അയ്യായിരത്തോളം മത്സ്യകുഞ്ഞുങ്ങളെയാണ് ഈ വര്‍ഷം കുളങ്ങളില്‍ നിക്ഷേപിക്കുന്നത് .കട്‌ല, ചെമ്പല്ലി, റോഗ്,തുടങ്ങിയ ഇനത്തില്‍ പെട്ട മല്‍സ്യ കുഞ്ഞുങ്ങളെയാണ് കുളങ്ങളില്‍ നിക്ഷേപിക്കുന്നത്. പരിപാടിയുടെ നഗരസഭ തല ഉദ്ഘാടനം മണിചിറയിന്‍ നഗരസഭാ ചെയര്‍മാന്‍ ടി എല്‍ സാബുനിര്‍വഹിച്ചു. കൗണ്‍സിലര്‍ പി.പി അയൂബ് ,ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!