ഒരു മാസം പിന്നിട്ടിട്ടും ഭീതിയൊഴിയാതെ വാളാട് 

0

ആദ്യ കോവിഡ് കേസ്റിപ്പോര്‍ട്ട്ചെയ്ത് ഒരു മാസം പിന്നിട്ടിട്ടും ഭീതിയൊഴിയാതെ വാളാട്. ലാര്‍ജ് ക്ലസ്റ്ററായി പ്രഖ്യാപിച്ച വാളാട് നിന്ന് ഈ കാലയളവില്‍ 350-ലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗ മുക്തരുടെ എണ്ണം വര്‍ദ്ധിക്കുമ്പോഴുംദിനം പ്രതി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു.

കഴിഞ്ഞ  ദിവസങ്ങളില്‍  എടുത്ത ആര്‍റ്റിപിസിആറിന്റെ   ഫലം ഇന്നലെ  ലഭ്യമായപ്പോള്‍  3 പോസിറ്റീവുകളാണ്  സ്ഥി   രീകരിക്കപ്പെട്ടിട്ടുള്ളത്. ഇപ്പോഴും  കൂടംകുന്നില്‍  നിന്നും ചേരിയം മൂലയില്‍  നിന്നുമാണ്  കേസുകള്‍  വന്നുകൊണ്ടിരിക്കുന്നത്.ആന്റിജന്‍  നെഗറ്റീവ്  ആയതിന്റെ  പിന്‍ബലത്തില്‍  ഏറ്റവും  അടുത്ത്  സമ്പര്‍ക്കമുള്ളവര്‍ ആര്‍റ്റിപിസിആറിനു  വിധേയമാകുന്നില്ല.  ഇത് ആരോഗ്യ  വകുപ്പിന്  വലിയ  വെല്ലുവിളിയാണ് ഉണ്ടാകുന്നത്.ആരോഗ്യ  പ്രവര്‍ത്തകര്‍  വിളിച്ചാല്‍ ചിലര്‍  ഫോണ്‍  അറ്റന്‍ഡ് ചെയ്യുന്നുമില്ല. 50 ഓളം  പേര്‍  ഇനിയും  കോവിഡ്  മേഖലയില്‍  ആര്‍റ്റിപിസിആറിനു  വിധേയമാകാനുണ്ട്. മുഴുവന്‍  പേരും ടെസ്റ്റ്  നടത്തി വൈറസ്  ബാധ  ഇല്ലെന്ന് ഉറപ്പ്  വരുത്തേണ്ടത്  നാടിന്റെ  അവശ്യമായി കണ്ട്   ഉടന്‍  ആര്‍റ്റിപിസിആറിനു  വിധേയമാകണമെന്നു  ആരോഗ്യ  വകുപ്പ്  അധികൃതര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!