പുതിയ തസ്തിക സൃഷ്ടിച്ച് ഫോറന്‍സിക് സര്‍ജനെ നിയമിക്കണം

0

ബത്തേരി താലൂക്ക് ആശുപത്രിയില്‍ ഫോറന്‍സിക് സര്‍ജനെ നിയമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പോസ്റ്റ്‌മോര്‍ട്ടം നടക്കുന്ന ആശുപത്രിയില്‍ ഫോറന്‍സിക് സര്‍ജന്റെ അഭാവംമൂലം പോസ്റ്റ് മോര്‍ട്ടം നടപടികള്‍ വൈകുന്ന സാഹചര്യത്തിലാണ് പുതിയ തസ്തിക സൃഷ്ടിച്ച് ഡോക്ടറെ നിയമിക്കണമെന്ന ആവശ്യം ശക്തമാകുന്നത്.

എല്ലാ സജ്ജീകരണങ്ങളോടും കൂടി ഒരു വര്‍ഷം മുമ്പ് പ്രവര്‍ത്തനം ആരംഭിച്ച സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലാണ് ഫോറന്‍സിക് സര്‍ജന്റെ അഭാവംമൂലം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ താളം തെറ്റുന്നത്. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ പോസ്റ്റ് മോര്‍ട്ടം നടക്കുന്ന ഇവിടെ ഒരു അസിസ്റ്റന്റ് സര്‍ജന്റെ സേവനം മാത്രമാണ് ഉള്ളത്. അതു കൊണ്ട് തന്നെ കൃത്യമായി പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ നടത്താനാവുന്നില്ലന്ന ആക്ഷേപമാണ് ഉയരുന്നത്. കഴിഞ്ഞ ശനിയാഴ്ച മോര്‍ച്ചറിയില്‍ എത്തിച്ച മൃതദേഹം മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ഇന്നാണ് പോസ്റ്റ്‌മോര്‍ട്ടം നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ബന്ധുക്കള്‍ക്ക് വിട്ട് നല്‍കാനായത്. ഈ സാഹചര്യത്തിലാണ് അടിയന്തരമായി തസ്തിക സൃഷ്ടിച്ച് ഫോറന്‍സിക് സര്‍ജനെ നിയമിക്കണമെന്ന ആവശ്യം ശക്തമായിരിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!