ക്ഷീരകര്‍ഷകര്‍ക്ക് ബോണസ് പ്രഖ്യാപിച്ചു

0

കോവിഡ് 19 സമാശ്വാസ നടപടി എന്ന നിലയില്‍ ദീപ്തിഗിരി ക്ഷീര സംഘത്തില്‍ 2020 ഏപ്രില്‍,മെയ്,ജൂണ്‍ മാസങ്ങളില്‍ പാലളന്ന ക്ഷീരകര്‍ഷകര്‍ക്ക് രണ്ടാം ഘട്ടമായി ലിറ്ററിന് ഒരു രൂപ പ്രകാരവും,ജൂലായ് മാസം മില്‍മ്മയുടെ ഒന്നര രൂപ പ്രകാരവും ഉള്ള അധിക വിലയും ചേര്‍ത്ത് അനുവദിക്കുവാന്‍ ഭരണ സമിതി യോഗം തീരുമാനിച്ചു

ജൂണ്‍ മാസം, ഒന്നാം ഘട്ടമായി അനുവദിച്ച സമാശ്വാസ കിറ്റിന് ചെലവഴിച്ച തുകയടക്കം 823160 രൂപ ക്ഷീരകര്‍ഷകര്‍ക്ക് അധിക വിലയായി ലഭിക്കും.

സംഘം രണ്ടേ നാലില്‍ ആരംഭിച്ച സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് ഡിസ്‌കൗണ്ട് കാര്‍ഡ് സംവിധാനം ഏര്‍പ്പെടുത്തുവാനും, വര്‍ഷാവര്‍ഷം നിശ്ചിത തുക ലാഭവിഹിതമായി നല്‍കുവാനും തീരുമാനിച്ചു.
പ്രസിഡണ്ട് എച്ച്.ബി.പ്രദീപ് മാസ്റ്ററുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി പി.കെ.ജയപ്രകാശ്, ഡയറക്ടര്‍മാരായ സേവ്യര്‍ ചിറ്റുപ്പറമ്പില്‍, എം.മധുസൂദനന്‍ ,അബ്രഹാം തലച്ചിറ ,സാബു പള്ളിപ്പാടന്‍, കുഞ്ഞിരാമന്‍ പിലാക്കണ്ടി, ത്രേസ്യ എ എ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!