വയനാട് സ്വദേശിക്ക് യങ്ങ് അച്ചീവര്‍ അവാര്‍ഡ്

0

വയനാട് മീനങ്ങാടി സ്വദേശി സരുണ്‍ മാണിയ്ക്ക് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌കോളേഴ്‌സിന്റെ ഈ വര്‍ഷത്തെ യങ്ങ് അച്ചീവര്‍ അവാര്‍ഡ് ലഭിച്ചു. ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് രംഗത്ത് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. ബയോമെഡിക്കല്‍ എഞ്ചിനീയഴ്‌സ് ആന്റ്  ടെക്നീഷ്യന്‍സ് അസോസിയേഷന്‍ കേരളയുടെ സംസ്ഥാന പ്രസിഡണ്ടാണ് എല്‍ എല്‍ ബി ബിരുദധാരി കൂടിയായ  സരുണ്‍.

നിരവധി ദേശീയ – അന്തര്‍ദേശീയ ജേര്‍ണലുകളില്‍ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗമായും നിരൂപകനുമായും പ്രവര്‍ത്തിച്ചു വരുന്നു. ദി ഇന്‍സ്റ്റിറ്റിയുഷന്‍ ഓഫ് എഞ്ചിനീയഴ്സ് ഇന്ത്യയുടെ ചാര്‍ട്ടേര്‍ഡ് എഞ്ചിനീയര്‍ ബഹുമതി, യങ്ങ് സയന്റിസ്റ്റ് അവാര്‍ഡ്, യങ്ങ് എഞ്ചിനീയര്‍ അവാര്‍ഡ് അടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!